Image

സംസ്ഥാനത്തെ ആളോഹരി കടം 72,430.52 രൂപയായി ഉയര്‍ന്നു

Published on 29 October, 2019
സംസ്ഥാനത്തെ ആളോഹരി കടം 72,430.52 രൂപയായി ഉയര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം ഓഗസ്റ്റ് 31 വരെ 1,69,155.15 കോടി രൂപയായി ഉയര്‍ന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. 2016 മാര്‍ച്ച് 31 വരെ പൊതുകടം 1,09,730.97 കോടി രൂപയായിരുന്നു. ആളോഹരി കടം 46,078.04 രൂപയില്‍നിന്ന് 72,430.52 രൂപയായും ഉയര്‍ന്നു.

ഇതേ കാലയളവില്‍ ആകെ കടബാധ്യത 1,57,370.33 കോടിയില്‍നിന്ന് 2,49,559.34 കോടി രൂപയായി ഉയര്‍ന്നതായും അനില്‍ അക്കരയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ സ്പാര്‍ക്ക് കണക്കനുസരിച്ച് ശമ്പളം പറ്റുന്ന 93,060 ജീവനക്കാരുണ്ടെന്നും ഇതില്‍ 6010 പേര്‍ ഗസറ്റഡ് ജീവനക്കാരാണെന്നും കെ.വി. വിജയദാസിനെ മന്ത്രി അറിയിച്ചു. സെപ്റ്റംബര്‍ വരെ 1846.47 കോടി രൂപ പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ചു. 1,01,192 സര്‍ക്കാര്‍ ജീവനക്കാരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ച മൂന്നുശതമാനം ക്ഷാമബത്തയ്ക്കും ജൂലായില്‍ പ്രഖ്യാപിച്ച അഞ്ചു ശതമാനം ക്ഷാമബത്തയ്ക്കും ആനുപാതികമായ ക്ഷാമബത്ത സംസ്ഥാന ജീവനക്കാര്‍ക്ക് നല്‍കാനുണ്ടെന്ന് ടി.എ. അഹമ്മദ് കബീറിനെ മന്ത്രി അറിയിച്ചു.

Join WhatsApp News
Jack Daniel 2019-10-29 22:55:43
 ഞാൻ വായിച്ചത് സംസ്ഥാനത്തു ആരുടെയോ ളോഹ ഊരി അതിനക്കത്ത് 720000 രൂപ കണ്ടെത്തിയെന്ന് . അവന്മാരുടെ ളോഹക്കകത്ത് എന്തൊക്കെയാണോ ഒളിപ്പിച്ചു വച്ചിരിക്കുന്നത് ദൈവത്തിന് മാത്രം അറിയാം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക