Image

കൊടും ഭീകരന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി പൊട്ടിത്തെറിച്ചൊടുങ്ങി...(ശ്രീനി)

Published on 27 October, 2019
കൊടും ഭീകരന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി പൊട്ടിത്തെറിച്ചൊടുങ്ങി...(ശ്രീനി)
ഒടുവില്‍, ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായുള്ള വലിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ബാഗ്ദാദിയുടെ മരണം സംബന്ധിച്ച് ഐ.എസിന്റെ ഭാഗത്തുനിന്ന് വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നേരത്തെയും പലതവണ ബാഗ്ദാദി മരിച്ചെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. ഇക്കുറി ട്രംപ് തന്നെ മരണ വിവരം പ്രഖ്യാപിച്ചു എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒളിജീവിതം നയിക്കുകയായിരുന്ന ബഗ്ദാദി. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ ബഗ്ദാദിയുടേതെന്ന് കരുതുന്ന ഒരു വീഡിയോ ഐ.എസ് പുറത്തുവിട്ടിരുന്നു. 2014ന് ശേഷം ബഗ്ദാദിയെ ആദ്യം കണ്ടത് ഈ വീഡിയോയിലൂടെയാണ്. ഇറാഖിലെ മൊസൂളിലെ പള്ളിയില്‍ പ്രസംഗിക്കുന്ന വീഡിയോ ആണ് 2014ല്‍ ആദ്യമായി പുറത്തുവന്നത്.

സിറിയയുടെ നോര്‍ത്ത് വെസ്റ്റ് മേഖലയില്‍ യു.എസ് സേന നടത്തിയ റെയ്ഡിനിടെ ശരീരത്ത് കെട്ടിവച്ച സ്‌ഫോടക വസ്തുക്കള്‍ സ്വയം പൊട്ടിത്തെറിപ്പിച്ചാണ് ബാഗ്ദാദി മരിച്ചതത്രേ. ഡി.എന്‍.എ ബയോമെട്രിക് പരിശോധനാ ഫലങ്ങള്‍ വന്നശേഷം മാത്രമെ കൊല്ലപ്പെട്ടത് ബാഗ്ദാദിയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനാവൂ എന്നാണ് ഉന്നത സേനാ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. പക്ഷേ, യു.എസ് സൈനിക നീക്കവും ബാഗ്ദാദിയുടെ മരണവും ട്രംപ് ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചു. യു.എസ് ആക്രമണത്തിനിടെ ബഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സൈനിക ഓപ്പറേഷന്‍ അവസാനിച്ച ശേഷം, 'വലിയൊരു സംഭവം ഇപ്പോള്‍ ഉണ്ടായിരിക്കുന്നു' എന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

അമേരിക്കന്‍ സമയം ഞായറാഴ്ച രാവിലെ ഒമ്പതിന് (ഇന്ത്യന്‍ സമയം വൈകീട്ട് 6.30ന്) പ്രസിഡന്റ് പ്രഖ്യാപനം നടത്തുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രത്യേക സൈനിക സംഘങ്ങളാണ് ഒക്‌ടേബര്‍ 26ന് രാത്രി ആക്രമണം നടത്തിയത്. ബഗ്ദാദിയെ ലക്ഷ്യമിട്ടുകൊണ്ടുള്ള സൈനിക ഓപ്പറേഷന് ഒരാഴ്ച മുമ്പാണ് അമേരിക്കന്‍ ട്രംപ് സൈന്യത്തിന് അനുമതി നല്‍കിയത്. വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ യു.എസ് സൈനിക ഹെലികോപ്റ്ററുകള്‍ ആക്രമണം നടത്തിയെന്നും ബഗ്ദാദിയെ ഇല്ലാതാക്കാനാണ് ലക്ഷ്യമിട്ടതെന്നും യു.എസ് സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇറാഖ്, സിറിയ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലും പശ്ചിമേഷ്യയിലും അതിശക്ത സാന്നിധ്യമായിരുന്നു ഐ.എസ്.ഐ.എസ് 2014ല്‍ ഇറാഖും സിറയിയും ഉള്‍പ്പെടുന്ന പ്രദേശം ഉള്‍പ്പെടുത്തി 'ഖിലാഫത്ത്' പ്രഖ്യാപിച്ചതോടെയാണ് അല്‍ ബാഗ്ദാദി ലോക ശ്രദ്ധനേടുന്നത്. 'ഇബ്രാഹിം അവാദ് ഇബ്രാഹിം അലി അല്‍ബദ്രി അല്‍സമര്‍റാഈ' എന്നായിരുന്നു ബാഗ്ദാദിയുടെ ശരിയായ പേര്. 1971ല്‍ ഇറാഖിലെ ബാഗ്ദാദിന് വടക്ക് സമാറാ എന്ന പ്രദേശത്തായിരുന്നു ജനനം. 2003ല്‍ അമേരിക്ക ഇറാഖില്‍ അധിനിവേശം നടത്തുമ്പോള്‍ അവിടെ ഒരു ആരാധനാലയത്തിലെ പുരോഹിതനായിരുന്നു ബാഗ്ദാദി എന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍. സദ്ദാം ഹുസൈന്റെ ഭരണ കാലത്ത് തന്നെ ബാഗ്ദാദി കര്‍ശന ഇസ്ലാമിക വ്യവസ്ഥയില്‍ വരുന്ന ഒരു രാജ്യം വിഭാവനം ചെയ്തുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും പറയപ്പെടുന്നു. അമേരിക്ക അല്‍ഖ്വയ്ദ അനുയായികളെ തടവിലിട്ട ക്യാംപില്‍ ബാഗ്ദാദിയും ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്ലാമിക് സ്‌റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ലെവന്റ് ജിഹാദി ഗ്രൂപ്പിന്റെ മുന്‍ അമീറും ഈ വിമതഗ്രൂപ്പ് 29 ജൂണ്‍ 2014ല്‍ സ്ഥാപിച്ച ദൌലത്തുല്‍ ഇസ്ലാമിയ്യ എന്ന സ്വയം പ്രഖ്യാപിത ഖിലാഫത്തിന്റെ ഖലീഫയുമാണ് അബൂബക്കര്‍ അല്‍ ബഗ്ദാദി. ഡോ. ഇബ്രാഹിം, അബു ദുആ എന്നീ പേരുകളില്‍ മുമ്പ് വിളിക്കപ്പെട്ടിരുന്ന ബാഗ്ദാദി ഖലീഫ ഇബ്രാഹിം എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ബാഗ്ദാദി ഇറാക്ക് സര്‍വ്വകലാശാലയില്‍ നിന്നും ഇസ്ലാമിക തത്ത്വശാസ്ത്ര പഠനത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ബാഗ്ദാദി മുമ്പ് ഇമാമായി ജോലി നോക്കിയിട്ടുണ്ട് എന്ന് കരുതപ്പെടുന്നു. ബഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് യു.എസ് വിദേശകാര്യവകുപ്പ് 2011ല്‍ പ്രഖ്യാപിച്ചിരുന്നു.

അല്‍ഖ്വയ്ദയുടെ നേതൃത്വം ദുര്‍ബലമായ ഘട്ടത്തിലാണ് ബാഗ്ദാദിയുടെ വളര്‍ച്ച. ചിതറിപ്പോയ അല്‍ഖ്വയ്ദ അനുയായികളെയും മറ്റുള്ളവരെയുമാണ് 2010ല്‍ ബാഗ്ദാദി സംഘടിപ്പിച്ചത് എന്നാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗം പുറത്തുവിടുന്ന വിവരങ്ങള്‍. 2014ല്‍ ഇറാഖിലെ മൊസ്യൂള്‍ പിടിച്ചെടുത്താണ് ബാഗ്ദാദി ഖിലാഫത്ത് പ്രഖ്യാപനം നടത്തുന്നത്. ബാഗ്ദാദിയുടെ ദൃശ്യങ്ങള്‍ ആദ്യമായി പുറത്തുവന്നതും അന്നായിരുന്നു. കഴിഞ്ഞ വര്‍ഷം ബാഗ്ദാദിയുടേതായ ഒരു വീഡിയോ ഐ.എസ് പുറത്തുവിട്ടിരുന്നു. ഇത് എന്ന് ചിത്രീകരിച്ചതായിരുന്നു എന്ന കാര്യത്തില്‍ വ്യക്തയില്ല. 2003ലെ അമേരിക്കയുടെ ഇറാഖ് അധിവേശത്തിന് ശേഷം ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ ശാഖയായാണ് ഇസ്ലാമിക് സ്‌റ്റേറ്റ് തുടങ്ങിയത്. 2006ല്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഇന്‍ ഇറാഖ് (ഐ.എസ്.ഐ.എസ്) എന്ന് പേര് മാറ്റി.

സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതോടെ 2011ല്‍ ഐ.എസ് പ്രവര്‍ത്തനം സിറിയയിലേക്ക് വ്യാപിപ്പിച്ചു. 2013ല്‍ അല്‍ഖ്വയ്ദയുമായുള്ള ബന്ധം ഒഴിവാക്കുകയും 'ഇസ്ലാമിക് സ്‌റ്റേറ്റ് ഇന്‍ സിറിയ ആന്‍ഡ് ദി ലെവന്റ്' എന്ന് പേര് മാറ്റുകയും ചെയ്തു. 2014ല്‍ ഇറാഖിലെ ഫലൂജ, സിറിയയിലെ റാഖ എന്നീ പ്രദേശങ്ങള്‍ പിടിച്ചെടുത്തതോടെ ഐ.എസ്.എസ്.എല്‍ ശക്തമായി. തുടര്‍ന്ന് ഇറാഖിലെ മൊസൂള്‍, തിക്രിത് നഗരങ്ങളും പിടിച്ചെടുത്തു. പിന്നീട് സംഘടനയുടെ പേര് ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) എന്ന് മാറ്റുകയും ബഗ്ദാദി സ്വയം ഖലീഫ (ഭരണാധികാരി) ആയി പ്രഖ്യാപിക്കുകയും ചെയ്തു. 2015ല്‍ പാരീസിലെ ഷാര്‍ലെ എബ്‌ദോ പത്രത്തിന്റെ ഓഫീസിലും കോഷര്‍ സൂപ്പര്‍മാര്‍ക്കറ്റിലുമുണ്ടായ ആക്രമണത്തിന് പിന്നില്‍ ഐ.എസ് ആയിരുന്നു. ലിബിയയില്‍ ക്രിസ്ത്യാനികളെ ആക്രമിച്ച ഭീകരര്‍ ഐ.എസുമായി സഖ്യമുണ്ടാക്കി.

ഫലൂജ നഗരം 2016 ജൂണില്‍ ഇറഖ് സേന ഐ.എസില്‍ നിന്ന് തിരിച്ചുപിടിച്ചു. ഓഗസ്റ്റില്‍ സിറിയയിലെ മാന്‍ബിജ് നഗരം യു.എസ് പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് സേന പിടിച്ചെടുത്തു. ഐ.എസിനും കുര്‍ദിഷ് സേനയ്ക്കുമെതിരെ തുര്‍ക്കി സൈനിക നടപടി തുടങ്ങി. 2017ല്‍ ഐ.എസിന് തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടാന്‍ തുടങ്ങി. ജൂണില്‍ മൊസൂള്‍ ഇറാഖ് പിടിച്ചെടുത്തു. ഐ.എസിനെ പൂര്‍ണമായി ഇല്ലാതാക്കിയെന്ന് ഇറാഖ് ഭരണകൂടം പ്രഖ്യാപിക്കുകയും ചെയ്തു. ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെ സിറിയന്‍ സൈന്യം ഐ.എസിനെതിരെ പോരാട്ടം ശക്തമാക്കി. റാഖ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ സിറിയ തിരിച്ചുപിടിച്ചു. 2018ല്‍ യാര്‍മൗക്ക്, ഗോലന്‍കുന്നുകളുമായി അതിര്‍ത്തി പങ്കുവെക്കുന്ന ദക്ഷിണ ദമാസ്‌കസ് സിറിയന്‍ സൈന്യം പിടിച്ചെടുത്തു.

സിറിയയില്‍ ഐ.എസ് പൂര്‍ണമായും ഇല്ലാതായെന്നും സൈന്യത്തെ പിന്‍വലിക്കുന്നതായും പിന്നീട് യു.എസ് പ്രഖ്യാപിച്ചു. ഐ.എസിന്റെ അവസാന ശക്തികേന്ദ്രമായ ബാഗൂസിലും സിറിയന്‍ സൈന്യത്തിന്റെ വിജയം 2019ലായിരുന്നു. ഇപ്പോള്‍ ഐ.എസിന്റെ ഖലീഫയും ഇല്ലാതായിരിക്കുന്നു. 2019 ഓഗസ്റ്റില്‍ ഇറാഖി അബ്ദുള്ള ഖ്വര്‍ദാഷിനെ തന്റെ പിന്‍ഗാമിയായി ബഗ്ദാദി നിര്‍ദേശിച്ചിരുന്നു. 
Join WhatsApp News
തീവ്രവാദികള്‍ പൊട്ടിത്തെറിക്കട്ടെ! 2019-10-27 16:12:29
 എല്ലാ തീവ്രവാദികളും ഇതുപോലെ പൊട്ടി തെറിക്കട്ടെ ഇ ഭൂമിയില്‍ സമാധാനം ഉണ്ടാകട്ടെ!
വളരെ സത്യസന്ധമായി നല്ല ഒരു ജേര്ണലിസ്റ്റിൻ്റെ പാഠവത്തോടെ  എഴുതിയ ശ്രീനിക്ക് അഭിന്ദനം.
വായനക്കാർക്ക് കുറെ സുഖം പകരുന്ന വാർത്തകൾ കൂടി:-
*ഒബാമ എന്ത് നല്ല കാര്യം ചെയ്താലും എപ്പോഴുഉം  പരിഹസിക്കുന്ന ൨ പേർ ആയിരുന്നു ട്രൂമ്പ് & മക്കെയ്ൻ . ബിൻ ലാദനെ പിടികൂടിയപ്പോൾ ട്രൂമ്പിൻ്റെ  ട്വീറ്റ് -'' ഞങ്ങൾ ബിൻ ലാദനെ പിടി കൂടാൻ പോകുന്നു എന്ന് മിലിട്ടറി ഒബാമയോട് പറഞ്ഞപ്പോൾ - ഈസ് ദെയ്ർ എനി വൺ വിത്ത് എ ബ്രെയിൻ ദാറ്റ് വുഡ് നോട് ഹാവ് സെഡ്  ഓക്കേ ഗോ ഗെറ്റ് ഹിം 
*ഐസിസ് റെയ്ഡിനെക്കുറിച്ചുള്ള ട്രംപിന്റെ അവകാശവാദത്തെ ക്രെംലിൻ  നിഷേധിച്ചു., പ്രവർത്തനത്തിന്റെ ‘യാഥാർത്ഥ്യവും വിജയവും’ സംബന്ധിച്ച സംശയം പ്രകടിപ്പിക്കുന്നു.-ഐസിസ് നേതാവ് അബുബക്കർ അൽ ബാഗ്ദാദിക്കെതിരെ വടക്കൻ സിറിയയിൽ യുഎസ് റെയ്ഡുമായി റഷ്യ സഹകരിച്ചുവെന്ന ട്രംപിന്റെ വാദത്തിന് വിരുദ്ധമായ പ്രസ്താവനയാണ് റഷ്യൻ സൈന്യം ഞായറാഴ്ച പുറത്തുവിട്ടത്. അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായും അവർ പറഞ്ഞു.
റെയ്ഡിൽ റഷ്യ നൽകിയ സഹായത്തിന് റമ്പ് ആദ്യം നന്ദി പറഞ്ഞു. ട്രംപ് പറയുന്നതനുസരിച്ച്, യു‌എസ് വിമാനങ്ങളെ തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് ഓപ്പറേഷൻ നടത്താൻ റഷ്യ അനുവദിച്ചിരുന്നു. ന്നാൽ പിന്നീട് ഞായറാഴ്ച റഷ്യൻ സൈന്യം റെയ്ഡിനെക്കുറിച്ച് അറിയില്ലെന്ന് സൂചിപ്പിച്ചതായി ബിബിസി റിപ്പോർട്ടർ സ്റ്റീവ് റോസെൻബെർഗ് പറഞ്ഞു. 
യുഎസ് പ്രവർത്തനത്തിന്റെ യാഥാർത്ഥ്യത്തെയും വിജയത്തെയും കുറിച്ച് സാധുവായ സംശയങ്ങളുണ്ടെന്ന് റഷ്യൻ മിലിട്ടറി വക്താവ് പറഞ്ഞു.

“ഈ പ്രവർത്തനത്തിൽ യുഎസ് വ്യോമസേനയുടെ വിമാനങ്ങൾക്ക് ഇഡ്‌ലിബ് ഡി-എസ്‌കലേഷൻ സോണിന്റെ വ്യോമമേഖലയിലേക്ക് എന്തെങ്കിലും സഹായം നൽകിയതായി ഞങ്ങൾക്ക് അറിയില്ല,” റഷ്യൻ പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. അൽ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന യുഎസ് അവകാശവാദം അംഗീകരിക്കാത്ത മോസ്കോ. റഷ്യൻ പ്രതിരോധ മന്ത്രാലയം “പ്രവർത്തനത്തിന്റെ യാഥാർത്ഥ്യത്തെയും വിജയത്തെയും കുറിച്ചുള്ള സാധുവായ സംശയങ്ങളെ” പരാമർശിക്കുന്നു, “യുഎസോ സഖ്യസേനയോ നടത്തിയ വ്യോമാക്രമണങ്ങളൊന്നും ശനിയാഴ്ചയോ അടുത്ത ദിവസങ്ങളിലോ ഇഡ്‌ലിബ് ഡി-എസ്‌കലേഷൻ സോണിൽ രജിസ്റ്റർ ചെയ്തിട്ടില്ല.”
റഷ്യൻ പ്രതിരോധ മന്ത്രാലയം: “ഈ പ്രവർത്തനത്തിൽ യുഎസ് വ്യോമസേനയുടെ വിമാനങ്ങൾക്ക് ഇഡ്‌ലിബ് ഡി-എസ്‌കലേഷൻ സോണിന്റെ വ്യോമമേഖലയിലേക്ക് ഒരു സഹായവും നൽകിയതായി ഞങ്ങൾക്ക് അറിയില്ല ...” തുടരും 
ഒബാമയെ പരിഹസിച്ച ട്രുംപ് 2019-10-27 16:53:57
 മാസങ്ങൾക്കു  മുമ്പേയുള്ള  തയ്യാറെടുപ്പിനുശേഷം ആണ് ഇ ഭീകരനെ പിടികൂടിയത്. സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചത് കാരണം ഇത് പരാജപ്പെടുംമാ യിരുന്നു. ട്രുംപിന്‍റെ ബുദ്ധി ഹീനമായ  നടപടിയില്‍ നിന്നും നമ്മെ രക്ഷിച്ച സൈന്യത്തെ  നമുക്ക് സ്തുതിക്കാം.  ട്രംപിന്റെ അപരിഷ്‌കൃതവും വിചിത്രവുമായ ആഹ്ലാദം ഈ അവശ്യ സത്യത്തെ മറയ്ക്കുന്നു. 
*ബാഗ്ദാദിയെ ഉന്മൂലനം ചെയ്യാനുള്ള പ്രത്യേക ഓപ്പറേഷനുകൾക്ക് ട്രംപ് റഷ്യയോട് (അദ്ദേഹത്തിന്റെ പട്ടികയിൽ ഒന്നാമൻ) നന്ദി പറയുന്നു, അതേസമയം, തങ്ങൾ സഹായിച്ചില്ലെന്നും അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചിട്ടില്ലെന്നും റഷ്യ.
ട്രുംപിന്‍റെ റഷ്യന്‍ ബന്ദം നമ്മള്‍ അറിയാന്‍ തുടങ്ങിയിട്ട് വളരെ കുറച്ചുകാലം മാത്രമേ ആയിട്ടുള്ളൂ. പക്ഷെ പൂട്ടിനെ ട്രുംപ് സ്തുതിക്കുന്നത് കാണുമ്പോള്‍  ഇ ബന്ധം വളരെ സക്തം ആണ് എന്ന് കരുതാം.
 ബിന്‍ ലാദനെ പിടികൂടിയപ്പോള്‍ അത് സൈന്യത്തിന്‍റെ കഴിവ് ആണ് എന്ന് പരിഹസിച്ചു ട്രുംപ്. ഇപ്പോള്‍ ക്രെഡിറ്റ്‌ നേടാന്‍ ബ്ല ബ്ല എന്ന് ടി വിയില്‍ 
*ട്രംപിന്റെ നികുതി റിട്ടേണുകൾ പുറത്തുവിടണമെന്ന് കോൺഗ്രസിന്റെ ആവശ്യങ്ങൾ അഭിമുഖീകരിക്കുന്നതിനിടയിൽ ട്രംപി തന്നെ  തിരഞ്ഞെടുത്ത ഐആർ‌എസ് കമ്മീഷണർ ചാൾസ് റെറ്റിഗ്, ട്രംപിന്റെ സഹ-ഉടമസ്ഥതയിലുള്ള സ്വത്തുക്കളിൽ നിന്ന് ഒരു മില്യൺ ഡോളർ വാടക വരുമാനം നേടുന്നു. ട്രംപിന്റെ നികുതി വരുമാനം മാറ്റുന്നതിനായി ഹ Way സ് വേസ് ആന്റ് മീൻസ് കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള ഒന്നിലധികം സമയപരിധി ഐആർ‌എസിന് ഇതിനകം നഷ്ടമായി. (ട്രഷറി സെക്രട്ടറി സ്റ്റീവ് മ്യുചിന്റെ മേൽനോട്ടത്തിൽ നികുതി റിട്ടേണുകൾ റിലീസ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് റെറ്റിഗ് പ്രസ്താവിച്ചു.)
josecheripuram 2019-10-27 18:19:37
There was time the middle east was so peaceful,What happened now?There are people or countries who does't want a peaceful life.From India we land in Beherin.Then we take to off London.Now your prime minister cannot cross
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക