Image

ഈ ചിത്രം നമുക്ക് ചില്ലിട്ട് സൂക്ഷിക്കാം (അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 27 October, 2019
ഈ ചിത്രം നമുക്ക് ചില്ലിട്ട് സൂക്ഷിക്കാം (അനില്‍ പെണ്ണുക്കര)
പെണ്‍മക്കള്‍ ഉള്ള അച്ഛന്റേയും അമ്മയുടേയും ദുഃഖം എന്നത് ഈ കാണുന്നതാണ്.
നിങ്ങള്‍ ആ അച്ഛന്റെ മുഖത്തേക്ക് നോക്കു.രണ്ട് കുഞ്ഞുങ്ങള്‍ തൂങ്ങി നില്‍ക്കുന്നത് കണ്ട മനുഷ്യ ജന്മമാണ്.
രണ്ട് പെണ്‍കുട്ടികളെ പത്തു മാസം ചുമന്ന് പ്രസവിച്ച അമ്മയാണിത്.
അന്നന്നേക്കുള്ള അന്നത്തിന് വഴിതേടി പോയ ഇവര്‍ തിരികെയെത്തിയപ്പോള്‍ കണ്ടത് തൂങ്ങിയാടുന്ന തന്റെ മക്കളുടെ നിശ്ചല ദേഹങ്ങളാണ്.

ഒരു പെന്‍സില്‍ ചോദിക്കുമ്പോള്‍ ഒരു പായ്ക്കറ്റ് പെന്‍സില്‍ വാങ്ങിക്കൊടുക്കുന്ന, ഒരു ബുക്ക് ചോദിക്കുമ്പോള്‍ രണ്ട് ബുക്ക് വാങ്ങിക്കൊടുക്കുന്ന,
ഒരുടുപ്പ് ചോദിക്കുമ്പോള്‍ ഒരു ജോഡി വാങ്ങി നല്‍കുന്ന,
ഒരു കളിപ്പാട്ടം ചോദിക്കുമ്പോള്‍ നിരവധി കളിപ്പാട്ടം വാങ്ങിക്കൊടുക്കുന്ന
പെണ്‍മക്കളുടെ അച്ഛന്‍മാര്‍ ഈ വിഷയത്തില്‍ ശക്തമായി പ്രതികരിക്കണം.

ഈ കേസില്‍ അനാസ്ഥ കാട്ടിയ,
എഫ്.ഐ.ആര്‍ എഴുതിയ പോലീസ് ഉദ്യോഗസ്ഥന്‍ മുതല്‍ തെളിവുകള്‍ നശിപ്പിച്ച ഉദ്യോഗസ്ഥന്‍ മുതല്‍ പോലീസിന്റെ ഭാഗം കോടതിയില്‍ വിശദീകരിച്ച നീതിക്കുപ്പായം ഇട്ടയാള്‍ വരെ ,സാധാരണക്കാരന്‍ ചത്താല്‍ നമുക്കെന്ത് ,നമുക്ക് വോട്ടു മതി എന്ന് ചിന്തിക്കുന്ന ഭരണാധിപന്‍മാര്‍ വരെ (ഇടതായാലും, വലതായാലും, ബി ജെ പി ആയാലും) ഈ വിഷയത്തില്‍ കുറ്റക്കാരാണ്.

കസ്റ്റഡി മരണങ്ങള്‍ ഇനി സി.ബി.ഐ അന്വേഷിക്കട്ടെ എന്ന ധീരമായ തീരുമാനമെടുത്ത മുഖ്യമന്ത്രിയാണ് ശ്രീ. പിണറായി വിജയന്‍. ഈ കുഞ്ഞുങ്ങളുടെ കൊലപാതക സമയത്ത് മുഖ്യമന്ത്രി എഴുതിയ വാക്കുകളില്‍ സത്യമുണ്ടങ്കില്‍ ഈ അമ്മയ്ക്കും അച്ഛനും നീതി കിട്ടണം.

ഭരിക്കുന്നവര്‍ക്കേ എന്തെങ്കിലും ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയൂ.മലമ്പുഴ എം.എല്‍.എ. ശ്രീ .വി എസ് അച്ചുതാനന്ദന്‍ ശാരി.. ശാരി.. എന്ന് നൂറ് തവണ വിളിച്ചു പറഞ്ഞ് വോട്ടു ചോദിച്ചത് ഞങ്ങള്‍ മറന്നിട്ടില്ല. അങ്ങേയ്ക്കും ഈ വിഷയത്തില്‍ ശക്തമായ നിലപാടെടുക്കാന്‍ കഴിയും.

രാഷ്ട്രീയം മറന്ന് എല്ലാ യുവജന പ്രസ്ഥാനങ്ങളും, വിദ്യാര്‍ത്ഥി സംഘടനകളും ഈ കണ്ണീരിന് പരിഹാരമുണ്ടാക്കാന്‍ രംഗത്തിറങ്ങണം.

പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനാസ്ഥയ്ക്ക് പരിഹാരമുണ്ടാകണം.

ഈ അമ്മയ്ക്കും അച്ഛനും പത്തുലക്ഷം രൂപയും, വീടുമല്ല ഇപ്പോള്‍ വേണ്ടത്. തന്റെ മക്കളെ കൊന്ന് കെട്ടിത്തൂക്കിയവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവന്ന് ബാല പീഢനത്തിന്നും കൊലപാതകത്തിനും നല്‍കാവുന്ന ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കുവാന്‍ നാഴികയ്ക്ക് നാല്‍പ്പതു വട്ടം ജനങ്ങള്‍ക്കൊപ്പമെന്ന് പറയുന്ന ഭരണകൂടത്തിനും എന്തിലും ഏതിലും ചുടു ചോറ് വാരിക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന പ്രതിപക്ഷത്തിനും, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ,സമൂഹത്തെ എഴുത്തിലൂടെയും ,സിനിമയിലൂടെയും വരകളിലൂടെയും, ഉദ്ധരിക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന സാഹിത്യ സിനിമാ നായകന്‍മാര്‍ക്കും, എന്തിനും ഏതിനും മെഴുകുതിരിയുമായി ചാടിയിറങ്ങുന്ന അവര്‍ണ്ണ, സവര്‍ണ്ണ ,ദളിത് ആക്ടിവിസ്റ്റുകള്‍ക്കും, മൂന്നാം ലിംഗക്കാര്‍ക്കും, സര്‍വ്വോപരി ഫെമിനിസ്റ്റുകള്‍ക്കും
ബാധ്യതയുണ്ട്.

ഈ ബാധ്യതയില്‍ നിന്ന്
നിങ്ങള്‍ ഒളിച്ചോടിയാല്‍
നിങ്ങള്‍ക്ക് നിങ്ങളുടെ
പെണ്‍മക്കളുടെ മുഖത്ത് നോക്കാനുള്ള അര്‍ഹതയില്ല എന്ന് കൂടി
ഓര്‍മ്മിക്കാനുള്ള ചിത്രം കൂടിയാണിത്.

ഈ ചിത്രം നമുക്ക് ചില്ലിട്ട് സൂക്ഷിക്കാം.


Join WhatsApp News
Surendran Nair 2019-10-27 11:16:53
കണ്ണുതുറക്കൂ സമൂഹമേ, അപ്പീലല്ല പുനരന്വേഷണമാണ് വേണ്ടത്. പഴുതുകൾ പകൽപോലെ നിറഞ്ഞാടുന്ന ഈ ചാർജ് ഷീറ്റ് ഒരു മേൽക്കോടതിയിലും ശിക്ഷിക്കാൻ പോകുന്നില്ല
josecheripuram 2019-10-27 16:40:27
I 'am a christian,I claim I'am the best christian,I converted from "NAmoothiris".If you are a Namoothri"Why you want to be christian.
josecheripuram 2019-10-27 17:01:48
There are lot of young girls who goes through such difficulties,We never care about our next door neighbor.Jesus said a story about a rich man&a poor man,Lazarous  who was begger,stayed in front the rich man's home.Te rich man was punished because he ignored the person who needed help.So let me ask you how many of you Going to heaven.For sure I'am not.I'am already in hell.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക