Image

കേരളാ റൈറ്റേഴ്‌സ് ഫോറം ഹൂസ്റ്റണ്‍ ദേവരാജ് കുറുപ്പ് കാരാവള്ളിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

ജോസഫ് പൊന്നോലി Published on 26 October, 2019
കേരളാ റൈറ്റേഴ്‌സ് ഫോറം ഹൂസ്റ്റണ്‍ ദേവരാജ് കുറുപ്പ് കാരാവള്ളിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
ഒക്ടോബര്‍ 20, 2019 ഞായറാഴ്ച സ്റ്റാഫോര്‍ഡ് കേരളാ കിച്ചണില്‍ കൂടിയ കേരളാ റൈറ്റേഴ്‌സ്  ഫോറം ഹ്യൂസ്റ്റണ്‍ പ്രതിമാസ യോഗത്തില്‍ കവിയും നാടകകൃത്തുമായിരുന്ന പരേതനായ  ശ്രീ ദേവരാജ് കുറുപ്പ് കാരാവള്ളിലിന് റൈറ്റര്‍ഴ്‌സ് ഫോറം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.  ശ്രീമതി ഉര്‍മ്മിളാ കുറുപ്പ്, ധീരജ് കുറുപ്പ്, ഒനീല്‍ കുറുപ്പ് എന്നിവരും കാരാവള്ളില്‍ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. പ്രസിഡന്റ് ഡോ. സണ്ണി എഴുമറ്റൂര്‍ അദ്ധ്യക്ഷം വഹിച്ചു.

ദേവരാജ് കാരാവള്ളിലിന്റെ സാഹിത്യകൃതികളെ അപഗ്രഥിച്ചുകൊണ്ട് "ദേവരാജ് കുറുപ്പ് കാരാവള്ളില്‍  മാറ്റുരയ്ക്കപ്പെടാതെ പോയ മാണിക്യക്കല്ല്" എന്ന ലേഖനം ജോസഫ് പൊന്നോലി അവതരിപ്പിച്ചു. തുടര്‍ന്നു  നടന്ന ചര്‍ച്ചയില്‍ ഈശോ ജേക്കബ് മോഡറേറ്റര്‍ ആയിരുന്നു.

കേരളാ റൈറ്റഴ്‌സ് ഫോറത്തിന്റെ പുതിയ ഭാരവാഹികളായി ഡോ. മാത്യു വൈരമണ്‍ (പ്രസിഡന്റ്), ജോസഫ് പൊന്നോലി (സെക്രട്ടറി), മാത്യു മത്തായി (ട്രെഷറര്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.   കേരളാ റൈറ്റേഴ്‌സ് ഫോറം സ്ഥാപക പ്രസിഡന്റ്  മാത്യു നെല്ലിക്കുന്നു,   ലാനാ പ്രസിഡന്റ്  ജോണ്‍ മാത്യു  എന്നിവര്‍ ഉപദേശക സമിതിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും.

കേരളാ റൈറ്റേഴ്‌സ് ഫോറം ഹൂസ്റ്റണ്‍ ദേവരാജ് കുറുപ്പ് കാരാവള്ളിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
കേരളാ റൈറ്റേഴ്‌സ് ഫോറം ഹൂസ്റ്റണ്‍ ദേവരാജ് കുറുപ്പ് കാരാവള്ളിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
കേരളാ റൈറ്റേഴ്‌സ് ഫോറം ഹൂസ്റ്റണ്‍ ദേവരാജ് കുറുപ്പ് കാരാവള്ളിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
കേരളാ റൈറ്റേഴ്‌സ് ഫോറം ഹൂസ്റ്റണ്‍ ദേവരാജ് കുറുപ്പ് കാരാവള്ളിലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
Join WhatsApp News
നിരീക്ഷകൻ 2019-10-27 15:30:21
ഈ  വാർത്തയിലെ  അവസാന  വാചകം  ശ്രദ്ധിക്കുക . എത്രകാലമായി  ഈ  ഉപദേശക  സമീതിയിലോ  മറ്റു  മുഖ്യ  അധികാര  കസേരകളിലോ ഇവർ  കിംഗ്  മേക്കർ  ആയോ  മറ്റോ, ഫൗണ്ടർ  ആണെന്നും  പറഞ്ഞു  കുത്തിയിരിക്കുന്നു . എന്നിട്ടു  വലിയ  ജനാതിപത്യ തത്വും  പറയുകയും  ചെയ്യും . ഇതിപ്പൊ  ഫൊക്കാന, ഫോമാ, ലാനാ , പുന, റൈറ്റർ  ഫോറം , മലയാളം സൊസൈറ്റി, വേൾഡ്  മലയാളീ  മറ്റനവധി  മലയാളീ  പ്രസ്ഥാനത്തിലും  ഇതു  തന്നെ  ഗതി. ഇവിടെ  നീതി? എവിടെ  ജനാധിപത്യം? അതിനാൽ  ആകണം  നല്ല അറിവുള്ള  ബഹു  ജനങ്ങൾ  ഇത്തരം  പ്രസ്ഥാനങ്ങളിൽ  നിന്നു  അകന്നു  ജീവിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക