Image

ബൈഡന്‍ അയഞ്ഞു; സംഭാവന ആരു തന്നാലും സ്വീകരിക്കും (ഏബ്രഹാം തോമസ്)

Published on 26 October, 2019
ബൈഡന്‍ അയഞ്ഞു; സംഭാവന ആരു തന്നാലും സ്വീകരിക്കും (ഏബ്രഹാം തോമസ്)
സൂപ്പര്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റികള്‍ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നവര്‍ക്ക് നല്‍കുന്ന വലിയ സംഭാവനകള്‍ എക്കാലവും വിമര്‍ശന വിധേയമായിട്ടുണ്ട്. സൂപ്പര്‍ പിഎസികള്‍ കൈവിരലുകളില്‍ എണ്ണാവുന്ന ദാതാക്കളില്‍ നിന്നാണ് മില്യനുകള്‍ ശേഖരിക്കുന്നത്. ഈ ധനം അവര്‍ക്ക് യഥേഷ്ടം പ്രചരണത്തിന് ചെലവഴിക്കുവാന്‍ കഴിയും.

എന്നാല്‍ ചെറു സംഭാവനകള്‍ നല്‍കുന്ന ദാതാക്കള്‍ക്ക് 2,800 ഡോളറില്‍ കൂടുതല്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് നല്‍കാന്‍ കഴിയില്ല. ഈ നിരോധം പിഎസികളിലൂടെ മറികടക്കുകയാണ് സ്ഥാനാര്‍ത്ഥികളും തല്പരകക്ഷികളും ചെയ്യുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിക്കുന്ന മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ കുറെ മാസങ്ങളായി സൂപ്പര്‍ പിഎസിയുടെ കടുത്ത വിമര്‍ശകനായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിലപാട് മാറ്റുകയാണ്.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് ബൈഡന്‍ ഇതുവരെ സമാഹരിച്ചത് 38 മില്യന്‍ ഡോളറാണ്. സെപ്റ്റംബര്‍ മാസം അവസാനിച്ചപ്പോള്‍ പ്രചരണത്തിന് ശേഷിച്ചത് 9 മില്യന്‍ ഡോളറാണ്. ഇത് എതിരാളികളായ പീറ്റ് ബട്ടീ ജീജുമായും (23.4 മില്യന്‍ ഡോളര്‍) എലിസബെത്ത് വാറനുമായും (25.7 മില്യന്‍ ഡോളര്‍) ബേണി സാന്‍ഡേഴ്‌സുമായും (33.7 മില്യന്‍ ഡോളര്‍) താരതമ്യം ചെയ്യുമ്പോള്‍ തീരെ ചെറിയ സംഖ്യയാണ്. ബൈഡന്റെ ദാതാക്കളുടെ മൂന്നിലൊരാള്‍ വീതം സംഭാവന ചെയ്യാവുന്നതിന്റെ പരമാവധി നല്‍കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ധനസമാഹരണത്തിന് പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്.

അതിനാലായിരിക്കണം ബൈഡന്റെ പ്രചരണ വിഭാഗത്തിന്റെ ഡെപ്യൂട്ടി മാനേജര്‍ കേറ്റ് ബെഡിംഗ് ഫീല്‍ഡ് ബൈഡന്റെ പ്രചരണ വിഭാഗം ഇനി മുതല്‍ സൂപ്പര്‍ പിഎസി സംഘാടകരെ നിരുത്സാഹപ്പെടുത്തുകയില്ല എന്ന് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വലിയ ധനം ഒരു ലിറ്റ്മസ് പരീക്ഷയായി മാറിയിരിക്കുകയാണ്. ബൈഡന്‍ സിറ്റി സണ്‍സ് യുണൈറ്റഡ് കേസിലെ കോടതി വിധി തിരുത്തുവാന്‍ ഭരണഘടനാ ഭേദഗതികൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അങ്ങനെ സൂപ്പര്‍ പിഎസികളുടെ നിയന്ത്രണമില്ലാത്ത ചെലവിടല്‍ അവസാനിപ്പിക്കുമെന്നും ബെഡിംഗ് ഫീല്‍ഡ് പറഞ്ഞു. സൂപ്പര്‍ പിഎസിയെ 2020ലെ തിരഞ്ഞെടുപ്പിലും അനുകൂലിക്കുന്ന ഒരു നേതാവ് അവയ്ക്ക് കടിഞ്ഞാണിടാന്‍ നിയമ നിര്‍മ്മാണശ്രമം എങ്ങനെ നടത്തും എന്നറിയില്ല.

ഈയാഴ്ച പുറത്തുവന്നത് നാല് അഭിപ്രായ സര്‍വേകളുടെ വിശകലനങ്ങ ളാണ്. ചില സര്‍വേകള്‍ നടത്തിയത് വ്യത്യസ്ത കണ്ടെത്തുലകളാണ്. സിഎന്‍എന്‍ സര്‍വേയില്‍ ബൈഡന്‍ 15 പെര്‍സന്റേജ് പോയിന്റുകള്‍ക്ക് തൊട്ടടുത്ത എതിരാളി മാസച്യൂസറ്റ്‌സ് സെനറ്റര്‍ എലിസബെത്ത് വാറനെക്കാള്‍ മുന്നിലാണ്. എന്നാല്‍ ക്വിന്നി പിയാക് പോളില്‍ വാറന്‍ ബൈഡനെക്കാള്‍ 7 പോയിന്റിന് മുന്നിലാണ്. രണ്ട് സര്‍വേകളിലും മൂന്നാമന്‍ വെര്‍മോണ്ട് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സാണ്. ഒരു ഹൃദയാഘാതം സാന്‍ഡേഴ്‌സിന്റെ പിന്തുണയ്ക്ക് മങ്ങലേല്പിച്ചിട്ടില്ല. രണ്ട് ജനപ്രതിനിധികള്‍- ന്യൂയോര്‍ക്കില്‍ നിന്നുള്ള അലക്‌സാണ്ട്രിയോ ഒകേസിയാ കോര്‍ട്ടെസും മിനിസോട്ടയില്‍ നിന്നുള്ള ഇന്‍ഹാന്‍ ഒമറും സാന്‍ഡേഴ്‌സിന് പിന്തുണ പ്രഖ്യാപിച്ചു.

മൂന്ന് മാസത്തിനുള്ളില്‍ അയോവയില്‍ ഡെമോക്രാറ്റിക് കോക്കസ് നടക്കും. സൗത്ത് ബെന്‍ഡ് മേയര്‍ പീറ്റ് ബട്ടീ ജീജ് ഇവിടെ നടത്തിയ സര്‍വേയില്‍ 13 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. കാലിഫോര്‍ണിയ സെനറ്റര്‍ കമല ഹാരിസ് അഞ്ചാം സ്ഥാനത്താണ്.

ക്വിന്നി പിയാക് പോള്‍ സെനറ്റര്‍ ഏമി ക്ലോബുച്ചറെ (മിനിസോട്ട) നവംബര്‍ 20ന് ജോര്‍ജിയയില്‍ നടക്കുന്ന ഡിബേറ്റിന് യോഗ്യയാക്കി. ഒന്‍പത് പേരാണ് ഇതുവരെ യോഗ്യത നേടിയിട്ടുള്ളത്. ക്ലോബുച്ചറിന്റെ നാലാം ഡിബേറ്റിലെ പ്രകടനവും ക്വിന്നി പിയാക്ക് പോളില്‍ ലഭിച്ച മൂന്ന് ശതമാനം ഉള്‍പ്പടെ നാല് പോളുകളിലെ നേട്ടവുമാണ് അവര്‍ക്ക് യോഗ്യത നേടിക്കൊടുത്തത്. ദേശീയ അഭിപ്രായ സര്‍വേകള്‍ ഡിബേറ്റുകളിലെ പ്രകടനത്തിന്റെയും വിലയിരുത്തലുകള്‍ നടത്തുന്നു
Join WhatsApp News
Boby Varghese 2019-10-26 10:16:24
Money is not a big problem for Biden. China will help him with billions. China hates Trump. Trump will not allow them to continue stealing our intelligence property. Biden was encouraging them to steal anything from USA. China gave $1.5 billion to Hunter Biden to manage investment in private equity. Hunter Biden got zero experience in the equity field. Joe Biden was only a VP at that time. Imagine how much China will give if Biden becomes our President.
Anthappan 2019-10-26 12:58:14
 American politics is not rooted in communism or socialism. it is stemming from capitalism. But, the question is whether absolute capitalism or socialism is good for this country or not  No; that is my answer.  In that case there is no problem for Biden to accept money from anyone to run his campaign as opposed to Warren or Sander who preach socialism.   The most qualified person to  defeat the crooked Trump is Biden. His age is not a bar if he select the right person for running as VP.  
          Trump is not a qualified person. He is an agent of Putin and doing his dirty work from Oval office.  He is a serial fraud who won the election in 2016 with the help of Putin and trying to win the 2020 election with help of Putin through Ukraine.  Putin dreams about building USSR back and to accomplish that dream, he has to weaken NATO.  He annexed Crimea and his force is on one side of Ukraine.  US congress passed $400 million and give Ukraine to stop Putin's attempt to take Ukraine back.         In order to accomplish Putin's goal, he has been grooming Trump for a long time. Trump towers are built on Putin's money. Putin is the richest man in the world with 200 billion dollars invested in all over the world.  If you go and look at the Magnitsky Act, it will lead to you to the Trump tower meeting and how trump is linked to Putin, the KGB agent.  I feel sorry for the people who still support Trump and claim that they are Americans.   
JACOB 2019-10-26 14:56:35
Obama gave Joe Biden good advice not to run. Biden said he has to save the country from Trump. Biden completely forgot about Hunter Biden's shady business deals in Ukraine, China, Romania etc. Now DEM party is willing to sacrifice Joe Biden in order to impeach Trump. Bye Done!
വിവാഹിത പുരോഹിതര്‍ 2019-10-26 15:57:12
വിദ്യാഭ്യാസ സെക്രട്ടറി  ബെറ്റ്സിഡെവോസ് കോടതിയെ അവഹേളിച്ചു എന്ന് കോടതി വിധിച്ചു 
*ട്രംപിന്റെ സഹോദരനുമായി ബന്ധമുള്ള കമ്പനിക്കു  33 മില്യൺ ഡോളർ സർക്കാർ കരാർ നൽകി
*സ്റ്റേറ്റ്  ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ ഫിലിപ്പ് റീകർ ഹ House സ് ഇംപീച്ച്‌മെന്റ് അന്വേഷകരോട് യുക്രയിൻ  കുംഭകോണം സത്യം ആണെന്ന്  പറയാൻ ഒരുങ്ങുന്നു. പോംപിയോ, ഹൂളിയാനി, ട്രൂമ്പ് എല്ലാം കൂട്ട് പ്രതികൾ 
*മുൻ വൈറ്റ് ഹ House സ് കൗൺസിലർ ഡോൺ മക്ഗാൻ  ഇമ്പീച് കമ്മറ്റിയിൽ   സാക്ഷി പറയും.
*ട്രംപിനെ ഫാസിസ്റ്റ് സ്വേച്ഛാധിപതി മുസ്സോളിനിയുമായി 4 നക്ഷത്ര റാങ്ക് ഉള്ള ജെനെറൽ  താരതമ്യപ്പെടുത്തുന്നു. ''നർമ്മപരമായ മാധ്യമങ്ങൾക്ക് ഇടമില്ല. ഇത് ഗുരുതരമായ ഗുരുതരമാണ്. ഇതാണ് മുസ്സോളിനി"  ഞങ്ങൾ ഇത് ഒന്നാം  ദിവസം മുതൽ പറയുന്നു. പ് ഏകാധിപതിയാണ്. എത്രയും വേഗം പുറത്തു ചാടിക്കണം, അല്ല എങ്കിൽ ജനാധിപത്യം ഇല്ലാതെ ആവും. വിവരംകെട്ടവർ മാത്രമേ ബെൽറ്റ് നിക്കർ ഇട്ട ഇ പയ്യനെ സപ്പോർട് ചെയ്യുകയുള്ളൂ.
 പുരോഹിതരുടെ കുറവ് നികത്താൻ , വിവാഹം കഴിച്ചവരെ പുരോഹിതർ ആക്കുക, സ്ത്രികളെ ഡീക്കൻസ് ആക്കുക എന്നത് ആമസോൺ പ്രദേശ കത്തോലിക്കാ സഭ ചർച്ച ചെയ്യുന്നു.

News alert 2019-10-26 19:55:13

President Donald Trump is disputing that former White House chief of staff John Kelly warned the President before he left the White House last year not to hire a replacement who wouldn't tell him the truth or that he would be impeached.

Kelly, a retired Marine Corps general, made the comments during an interview at the Sea Island Summit political conference hosted by the Washington Examiner this weekend.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക