Image

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പ സാധ്യതാ മേഖലയിലെന്ന് ശാസ്ത്രസാങ്കേതിക മന്ത്രി

Published on 10 May, 2012
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പ സാധ്യതാ മേഖലയിലെന്ന് ശാസ്ത്രസാങ്കേതിക മന്ത്രി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പ സാധ്യതാ മേഖലയിലാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി വിലാസ് റാവു ദേശ്മുഖ് വ്യക്തമാക്കി. ലോക്സഭയില്‍ പി.ടി. തോമസ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഭൂകമ്പ സാധ്യതയുള്ള സോണ്‍ 3 മേഖലയിലാണ് അണക്കെട്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയില്‍ അഞ്ച് ഭൂകമ്പസാധ്യതാ മേഖലകളാണുള്ളത്. ആദ്യ രണ്ട് മേഖലകള്‍ ശക്തമായ ഭൂചലന സാധ്യതയുള്ള മേഖലയാണ്. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന സോണ്‍ 3 മേഖലയില്‍ മിതമായ ചലനങ്ങളാണ് അനുഭവപ്പെടുകയെന്നും ഇവിടെയുണ്ടാകുന്ന ഭൂചലനങ്ങള്‍ ഗുരുതരമല്ലെന്നും മന്ത്രി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക