Image

മലങ്കര ആര്‍ച്ച് ഡയോസിസ് വൈദിക ധ്യാനം ഇന്ന് (24) മുതല്‍ 26 വരെ ഫീനിക്‌സില്‍

Published on 23 October, 2019
മലങ്കര ആര്‍ച്ച് ഡയോസിസ് വൈദിക ധ്യാനം  ഇന്ന് (24)  മുതല്‍  26 വരെ ഫീനിക്‌സില്‍
ഫീനിക്‌സ്: മലങ്കര യക്കോബായ സുറിയാനി സഭയുടെ വടക്കേ അമേരിക്കന്‍ ഭദ്രാസനത്തിലെ വൈദികരുടെ ധ്യാനയോഗം ഒക്ടോബര്‍ 24, 25, 26 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ സെന്‍റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയില്‍ വിവിധ പരിപാടികളോടെ നടക്കും.

ഇടവക മെത്രാപ്പോലീത്ത യല്‍ദോ മാര്‍ തീത്തോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ റവ. ഡോ. ജോര്‍ജ് ഉമ്മന്‍ മുഖ്യ സന്ദേശം നല്‍കും. Co-builders with Christ - Pastoral care in a changing world എന്നുള്ളതാണ് ഇത്തവണത്തെ ചിന്താവിഷയം.

24ന് വൈകുന്നേരം സന്ധ്യ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന സമ്മേളനം മൂന്നു ദിവസം നീണ്ടുനില്‍ക്കും. ഫാ. അനു വര്‍ഗീസ് ഫ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് ക്ലാസിന് നേതൃത്വം നല്‍കും. ഭദ്രാസന  സെക്രട്ടറി ഫാ. മത്തായി പുതുക്കുന്നത്തിന്‍റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ അരങ്ങേറും. ഫാ. ജയിംസ് ഏബ്രഹാം ധ്യാന പ്രസംഗം നടത്തും. തുടര്‍ന്നു വിശുദ്ധ കുമ്പസാരം  നടക്കും. ഫാ. യല്‍ദോ പൈലി, ഫാ. സജി മര്‍ക്കോസ് എന്നിവരുടെ നേതൃത്വത്തില്‍ എക്കാറാ ഗാന പരിശീലനം നടക്കും.

26ന് രാവിലെ 8 ന് ഇടവക മെത്രാപോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയോടെ പരിപാടികള്‍ സമാപിക്കും.

വികാരി ഫാ. സജി മര്‍ക്കോസ്, വൈസ് പ്രസിഡന്‍റ് ഷെറി പോള്‍, ട്രസ്റ്റി ഫ്രാങ്ക്‌ളിന്‍ പത്രോസ്, സെക്രട്ടറി കുര്യന്‍ ഏബ്രഹാം, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ.സാജു സ്കറിയ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

വാര്‍ത്ത: റോയ്  മണ്ണൂര്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക