Image

ഹിന്ദി പതിപ്പില്‍ അമല പോളിനു പകരം കങ്കണ? വ്യക്തമാക്കി അരുണ്‍ പാണ്ഡ്യ

Published on 23 October, 2019
ഹിന്ദി പതിപ്പില്‍ അമല പോളിനു പകരം കങ്കണ? വ്യക്തമാക്കി അരുണ്‍ പാണ്ഡ്യ
അമല പോള്‍ കേന്ദ്രകഥാപാത്രത്തിലെത്തിയ 'ആടൈ' എന്ന ചിത്രം ചലചിത്ര ലോകത്തെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നുയ വളരെ ശക്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ അമല  പോള്‍ എത്തിയത്. ഇപ്പോള്‍ ആടൈയുടെ ഹിന്ദി പതിപ്പ് ഒരുക്കുമ്പോള്‍ നായികയായെത്തുന്നത് കങ്കണ റാണൗട്ട് ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത്  നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ അരുണ്‍ പാണ്ഡ്യ. ഇദ്ദേഹം ആടൈ തമിഴ് പതിപ്പിന്റെ ഡിസ്ട്രിബ്യൂട്ടറായിരുന്നു

ഇത് വരെ ഞങ്ങള്‍ കങ്കണയെ ഇങ്ങനെയൊരു ആവശ്യവുമായി സമീപിച്ചിട്ടില്ലെന്നും രാജ്യാന്തര സിനിമയായാണ് ഹിന്ദി പതിപ്പൊരുക്കുന്നത്. അതിനായി അരുണ്‍ പാണ്ഡ്യയുടെ കമ്പനി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുമായി കൈകോര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ചിത്രത്തില്‍ അമല പോള്‍ അഭിനയിച്ച കഥാപാത്രം കാമിനിയെ കങ്കണ അവതരിപ്പിക്കുക, ആടൈയുടെ സംവിധായകന്‍ രത്‌ന കുമാര്‍ തന്നെയാണ് ഹിന്ദിപ്പതിപ്പും സംവിധാനം ചെയ്യുക എന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു സമുഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. കങ്കണ നിലവില്‍ ജയലളിതയുടെ ജീവിതം പറയുന്ന തലൈവി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ആടൈ പറയുന്നത്. പെട്ടന്നൊരു ദിവസം വലിയ കെട്ടിടത്തിനുള്ളില്‍ നഗ്‌നയായി കാണപ്പെടുന്ന പെണ്‍കുട്ടിയുടെ മനസിലൂടെയുള്ള യാത്രയും അതിന്റെ കാരണങ്ങളുമാണ് ചിത്രം പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക