Image

ആന്ധ്രയില്‍ കോണ്‍ഗ്രസ് ലെജിസ്ളേറ്റീവ് കൌണ്‍സില്‍ അംഗം രാജിവച്ചു

Published on 09 May, 2012
ആന്ധ്രയില്‍ കോണ്‍ഗ്രസ് ലെജിസ്ളേറ്റീവ് കൌണ്‍സില്‍ അംഗം രാജിവച്ചു
ഹൈദരാബാദ്: അന്തരിച്ച മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയെ അപമാനിച്ചുവെന്നാരോപിച്ച് ആന്ധ്രയില്‍ കോണ്‍ഗ്രസ് പ്രതിനിധി ലജിസ്ലേറ്റീവ് കൌണ്‍സില്‍ അംഗത്വം രാജിവച്ചു. കൂര്‍ണൂല്‍ ജില്ലയില്‍ നിന്നുള്ള ലെജിസ്ലേറ്റീവ് കൌണ്‍സിലംഗം എസ്.വി. മോഹന്‍ റെഡ്ഡിയാണ് രാജിവച്ചത്. അതേസമയം, കൂറുമാറ്റനിരോധനിയമപ്രകാരമുള്ള നടപടി നേരിടുകയാണ് എസ്.വി മോഹന്‍ റെഡ്ഡിയെന്ന് കോണ്‍ഗ്രസ് പറയുന്നു. ജഗന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ജഗതി പബ്ളിക്കേഷന്റെയും ഇന്ദിരാ ടെലിവിഷന്‍ ലിമിറ്റഡിന്റെയും ബാങ്ക്അക്കൌണ്ടുകള്‍ സിബിഐ മരവിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മോഹന്‍ റെഡ്ഡിയുടെ രാജി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക