Image

ജി എട്ട് ഉച്ചകോടിയില്‍ പുട്ടിന്‍ പങ്കെടുക്കില്ല

Published on 09 May, 2012
ജി എട്ട് ഉച്ചകോടിയില്‍ പുട്ടിന്‍ പങ്കെടുക്കില്ല
വാഷിംഗ്ടണ്‍: യുഎസില്‍ നടക്കുന്ന ജി എട്ട് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ പങ്കെടുക്കില്ല. പകരക്കാരനായി പ്രധാനമന്ത്രി ദിമിത്രി മെദ്വദേവിനെ യുഎസിലേയ്ക്കു അയക്കുമെന്ന് പുട്ടിന്‍, യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെ അറിയിച്ചു. മേരിലാന്‍ഡില്‍ മേയ് 18, 19 തിയതികളിലാണ് ജി എട്ട് ഉച്ചകോടി ചേരുക.

പുട്ടിനും ഒബാമയ്ക്കും പരസ്പരം വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്താനും ധാരണയിലെത്താനുള്ള വേദിയായിരുന്നു ഇത്. എന്നാല്‍ പുട്ടിന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ നല്ലൊരു അവസരം നഷ്ടമായി. ഭരണപരമായ ചില തന്ത്രപ്രധാന തീരുമാനങ്ങളും നിയമനങ്ങളും നടത്തേണ്ടതിനാലാണ് തനിക്ക് യുഎസില്‍ എത്താന്‍ കഴിയില്ലെന്ന് നേരത്തെ തന്നെ അറിയിച്ചതെന്ന് പുട്ടിന്‍ വ്യക്തമാക്കി. എന്നാല്‍ ജൂണില്‍ മെക്സിക്കോയിലെ ലോസ് കാബോസില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക