Image

മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യത, മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്

Published on 21 October, 2019
മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യത, മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: കേരളതീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യത. അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം മൂലമാണ് ശക്തമായ കാറ്റിനുള്ള സാധ്യത കാണുന്നത്. കേരള ദുരന്ത നിവാരണ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. അത് കൊണ്ട് കേരളത്ത് നിന്ന് ഒരു കാരണവശാലും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുവാന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.


2019 ഒക്ടോബര്‍ 21 മുതല്‍ 2019 ഒക്ടോബര്‍ 23 വരെ കേരള, കര്‍ണാടക, മഹാരാഷ്ട്ര തമിഴ്നാട് തീരങ്ങളിലുള്ളവര്‍ സമുദ്രപ്രദേശങ്ങളില്‍ പോകരുതെന്ന് കര്‍ശനമായി നിര്‍ദേശവും വന്നിട്ടുണ്ട്


മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനാണ് സാധ്യത. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള കേരള തീരം, കര്‍ണാടക തീരം, മഹാരാഷ്ട്ര തീരം, അതിനോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍, മധ്യ-കിഴക്കന്‍ അറബിക്കടല്‍ പ്രദേങ്ങളിലും ലക്ഷദ്വീപ് പ്രദേശം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍മാലിദ്വീപ് തീരം, കന്യാകുമാരിയോട് ചേര്‍ന്നുള്ള സമുദ്ര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍മേല്‍പറഞ്ഞ കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദ്ദേശവും കേരള ദുരന്ത നിവാരണ വകുപ്പ് നല്‍കുന്നുണ്ട്.


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റം വരുന്നത് വരെ മല്‍സ്യതൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്ന് വിലക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കാന്‍ ജില്ലാഭരണകൂടത്തിനും ഫിഷറീസ് വകുപ്പിനും പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക