Image

കരസേനാ മേധാവിക്കെതിരേ നല്‍കിയ പരാതി തേജീന്ദര്‍ സിംഗ് പിന്‍വലിച്ചു

Published on 09 May, 2012
കരസേനാ മേധാവിക്കെതിരേ നല്‍കിയ പരാതി തേജീന്ദര്‍ സിംഗ് പിന്‍വലിച്ചു
 

ന്യൂഡല്‍ഹി: ടാട്രാ ട്രക്ക് ഇടപാടിലെ കോഴവിവാദത്തില്‍ കരസേനാ മേധാവിക്കെതിരേ സുപ്രീംകോടതിയില്‍ നല്‍കിയ പരാതി ലഫ്. ജനറല്‍ തേജീന്ദര്‍ സിംഗ് പിന്‍വലിച്ചു. ഉചിതമായ ഫോറത്തില്‍ പരാതി ഉന്നയിക്കുമെന്ന വിശദീകരണത്തോടെയാണ് കരസേനാ മുന്‍ ഉദ്യോഗസ്ഥനായ തേജീന്ദര്‍ സിംഗ് പരാതി പിന്‍വലിച്ചത്. കരസേനയില്‍ ടാട്രാ ട്രക്കുകള്‍ വാങ്ങാന്‍ 14 കോടി രൂപ തനിക്ക് തേജീന്ദര്‍ വാഗ്ദാനം ചെയ്തുവെന്ന് സേനാ മേധാവി ജനറല്‍ വി.കെ. സിംഗ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് തേജീന്ദര്‍ സിംഗ് സുപ്രീംകോടതിയില്‍ പരാതി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക