വേശ്യ (കവിത: ബിന്ദു രാമചന്ദ്രന്‍)
SAHITHYAM
16-Oct-2019
SAHITHYAM
16-Oct-2019

ഭാര്യേടെ അഹമ്മതി സഹിക്കാതെയാണ് അയാള്‍ വരാറുള്ളത്. ചേര്‍ത്തു പിടിക്കുമ്പോഴൊക്കെ അവളുണ്ടാക്കിയ കള്ളപ്പവും കടലക്കറിയും മണക്കും.
'കൂത്തിച്ചി 'എന്നു പുലമ്പി
ചുണ്ടുകള്‍ കടിച്ചു പൊട്ടിക്കും.
'കൂത്തിച്ചി 'എന്നു പുലമ്പി
ചുണ്ടുകള്‍ കടിച്ചു പൊട്ടിക്കും.
വേഗവും ആഴവും കൂട്ടി
അവളോടുള്ള പക
തീര്‍ത്തു മടങ്ങും .
കൂട്ടിക്കൊടുത്തു
കാശു വാങ്ങിച്ചിരുന്ന
കേട്ട്യോനെ ഭള്ളൂ പറഞ്ഞു
ഞാനുമടങ്ങും.
മകന്‍ വിളിക്കില്ലെന്നു പറഞ്ഞു നഖങ്ങളാഴ്ത്തും
നാടുവിട്ട മോനെപ്പറ്റി അന്നേരം ഞാനുമോര്‍ക്കും
നാടോടിക്കൂട്ടത്തിലെങ്ങാനും കാണുമെന്നാശ്വസിക്കും.
'വഴി പെഴച്ചാലും നീ ആരേം
പെഴപ്പിക്കല്ലേ' ന്നു നീറും.
മോള് പ്രസവിക്കാത്തതിനു
പൊക്കിളിലൊരു കുത്തുണ്ട്.
പ്രാണന്‍ പിടയുന്ന ഒച്ച ഞാന്‍ പാടേ വിഴുങ്ങും.
പിറക്കാത്ത എന്റെ പെണ്ണിനെയോര്‍ത്തു
പിന്നെ ഞാന്‍ ചിരിക്കും.
കൂട്ടാരന്റെ കാറും
പുതിയ ബോസും
അയാടെ മാത്രം പ്രശ്‌നമല്ല.
മുടിക്കെട്ടിലും
മടിക്കുത്തിലും അവ
അടയാളങ്ങളവശേഷിപ്പിക്കും .
മുടങ്ങിയ വാടകയും
മരുന്നിന്റെ കുറിപ്പടിയും
കണ്ണിലുടക്കുമ്പോ
ഞാനത് കണ്ണടച്ചു സഹിക്കും.
ഭാര്യെടെ മരണപ്പിറ്റെന്നു
കുടിച്ചു മറിഞ്ഞാരുന്നു വരവ്.
സങ്കടം തോന്നി
സംഗതി പറയും വരെ.
ആ ഒരുമ്പെട്ടോള്‍ടെ ഫോണില്
മറ്റവന്റെ നമ്പര് കണ്ടെന്ന്.
ആറു കൊല്ലം മുമ്പ് ചത്ത
അവള്‍ടെ കൂട്ടാരന്റെ.
അന്നേരം ഞാനൊന്നാട്ടി.
ഊക്കിലൊരു തള്ളും കൊടുത്തു.
അവടെ ആല് മാവെങ്കിലും
ഗതിപിടിക്കട്ടെ.
* * * * * * * * * * * * * * * * *
(തലക്കുറി കടപ്പാട് : വീണമരം
തലപ്പടം കടപ്പാട് : ഗൂഗിള്‍)
അവളോടുള്ള പക
തീര്‍ത്തു മടങ്ങും .
കൂട്ടിക്കൊടുത്തു
കാശു വാങ്ങിച്ചിരുന്ന
കേട്ട്യോനെ ഭള്ളൂ പറഞ്ഞു
ഞാനുമടങ്ങും.
മകന്‍ വിളിക്കില്ലെന്നു പറഞ്ഞു നഖങ്ങളാഴ്ത്തും
നാടുവിട്ട മോനെപ്പറ്റി അന്നേരം ഞാനുമോര്‍ക്കും
നാടോടിക്കൂട്ടത്തിലെങ്ങാനും കാണുമെന്നാശ്വസിക്കും.
'വഴി പെഴച്ചാലും നീ ആരേം
പെഴപ്പിക്കല്ലേ' ന്നു നീറും.
മോള് പ്രസവിക്കാത്തതിനു
പൊക്കിളിലൊരു കുത്തുണ്ട്.
പ്രാണന്‍ പിടയുന്ന ഒച്ച ഞാന്‍ പാടേ വിഴുങ്ങും.
പിറക്കാത്ത എന്റെ പെണ്ണിനെയോര്‍ത്തു
പിന്നെ ഞാന്‍ ചിരിക്കും.
കൂട്ടാരന്റെ കാറും
പുതിയ ബോസും
അയാടെ മാത്രം പ്രശ്‌നമല്ല.
മുടിക്കെട്ടിലും
മടിക്കുത്തിലും അവ
അടയാളങ്ങളവശേഷിപ്പിക്കും .
മുടങ്ങിയ വാടകയും
മരുന്നിന്റെ കുറിപ്പടിയും
കണ്ണിലുടക്കുമ്പോ
ഞാനത് കണ്ണടച്ചു സഹിക്കും.
ഭാര്യെടെ മരണപ്പിറ്റെന്നു
കുടിച്ചു മറിഞ്ഞാരുന്നു വരവ്.
സങ്കടം തോന്നി
സംഗതി പറയും വരെ.
ആ ഒരുമ്പെട്ടോള്‍ടെ ഫോണില്
മറ്റവന്റെ നമ്പര് കണ്ടെന്ന്.
ആറു കൊല്ലം മുമ്പ് ചത്ത
അവള്‍ടെ കൂട്ടാരന്റെ.
അന്നേരം ഞാനൊന്നാട്ടി.
ഊക്കിലൊരു തള്ളും കൊടുത്തു.
അവടെ ആല് മാവെങ്കിലും
ഗതിപിടിക്കട്ടെ.
* * * * * * * * * * * * * * * * *
(തലക്കുറി കടപ്പാട് : വീണമരം
തലപ്പടം കടപ്പാട് : ഗൂഗിള്‍)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments