Image

ശബരിമല യുവതി പ്രവേശനം വിലക്കുന്ന മുന്‍കാല വിജ്ഞാപനം ചീഫ് ജസ്റ്റിസ് വിളിച്ചുവരുത്തി

Published on 14 October, 2019
ശബരിമല യുവതി പ്രവേശനം വിലക്കുന്ന മുന്‍കാല വിജ്ഞാപനം ചീഫ് ജസ്റ്റിസ് വിളിച്ചുവരുത്തി

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയ വിജ്ഞാപനം സുപ്രീംകോടതിക്ക് കൈമാറി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 1955ലും 1956ലും ഇറക്കിയ വിജ്ഞാപനമാണ് കൈമാറിയത്. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരമാണ് കൈമാറ്റം. 

സംസ്ഥാന സര്‍ക്കാരിനോട് ആയിരുന്നു ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിന്റെ പക്കല്‍ വിജ്ഞാപനങ്ങളുടെ പൂര്‍ണ്ണ രൂപം ഇല്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപെടുകയായിരുന്നു. പൂജ അവധിക്ക് കോടതി പിരിയുന്നതിന് തൊട്ട് മുമ്പ് ഉള്ള ദിവസങ്ങളില്‍ വിജ്ഞാപനങ്ങളുടെ പകര്‍പ്പ് കോടതിക്ക് ലഭിച്ചതായാണ് സൂചന. വിജ്ഞാപനങ്ങളുടെ പകര്‍പ്പ് ജഡ്ജസ് ലൈബ്രറി ചീഫ് ജസ്റ്റിസിന് കൈമാറി എന്നാണ് അറിയാന്‍ സാധിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക