Image

ചിരി, പൊട്ടിച്ചിരി (ചെറുകഥ: ഫിലിപ് തോമസ്)

Published on 14 October, 2019
ചിരി, പൊട്ടിച്ചിരി (ചെറുകഥ: ഫിലിപ് തോമസ്)
ഞാന്‍ പൊട്ടിച്ചിരിക്കുകയാണ്,എനിക്ക് ചിരി നിയന്ത്രിക്കാനാവുന്നില്ല
........
ഞാനൊരു പ്ലസ് ടു  അദ്ധ്യാപകനാണ്.വളരെ കഷ്ടപ്പെട്ട് പഠിച്ചു ബിരുദങ്ങള്‍ വാങ്ങിയ ശേഷം കുടുംബ ഓഹരി വിറ്റാണ് ഞാന്‍ ഈ ജോലി  സമ്പാദിച്ചത്.

എന്റെ പേര് അപ്രസക്തം. എന്റെ സഹ അദ്ധ്യാപക വിമലയോടു എനിക്കുള്ള പ്രണയവും  അത് വിവാഹത്തോട് അടുക്കുന്നു എന്നതും
 ഒരു സ്വാഭാവിക സംഭവം മാത്രം.

ഇനിയുള്ള സംഭവങ്ങള്‍  സ്വാഭാവികമാണോ അതോ അസ്വാഭാവികമാണോ  എന്ന് നിങ്ങള്‍ തന്നെ പറയണം. 

വിമല ടീച്ചര്‍ ക്ലാസില്‍ വെച്ച് ആണ്‍ കുട്ടികളുടെ കൈയ്യിലെ മൊബൈലില്‍ നിന്ന് അരുതാത്തതു എന്തോ കണ്ടു എന്നും ടീച്ചര്‍ മൊബൈല്‍ പിടിച്ചു വാങ്ങുകയും, കുട്ടികളെ ചൂരല്‍ കൊണ്ട്  തള്ളുകയും ചെയ്തു എന്നതാണ്  ആ സംഭവം, അത് അന്ന് തന്നെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഏറ്റെടുക്കുകയും ടീച്ചറിനെ പിരിച്ചു വിടും വരെ സമരം തുടങ്ങുകയുകയും  ചെയ്തു. 

ജോലി പോകാതിരിക്കാന്‍ ഒത്തുതീര്‍പ്പു  എന്നോണം ടീച്ചര്‍ അസംബ്ലിയില്‍ വെച്ച് പരസ്യമായി മുട്ടില്‍ നിന്ന് മാപ്പു ചോദിച്ചു . അസംബ്ലി കഴിഞ്ഞു ടീച്ചര്‍ സ്കൂള്‍ കെ ട്ടിടത്തിന്റെ  മുകളില്‍  നിന്ന് ചാടി ആത്മഹത്യ ചെയ്തു . ആ സംഭവത്തിന് ശേഷവും ആ കുട്ടികള്‍ മൊബൈല്‍ ക്ലാസില്‍ കൊണ്ട് വന്നു . 

അന്ന് മൊബൈല്‍ കാമറ വെച്ച്‌പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു അവര്‍ .മൊബൈല്‍ പിടിച്ചു വാങ്ങിയ ശേഷം അവരുടെ പിതാക്കന്‍ മാരോട് സ്കൂളില്‍ വരാനും ആവശ്യ പ്പെട്ടു.

ചിലര്‍ വന്നു ,ചിലര്‍ക്ക് വരാനാകില്ലെന്നു പറഞ്ഞു കത്ത് കൊടുത്തു വിട്ടു . അതില്‍ പ്രധാനി ആയ പയ്യന്റെ പിതാവ് എന്നെ നോക്കി പുചത്തോടെ ചിരിച്ചു  കൊണ്ട് എന്നോട് പറഞ്ഞത് .പള്‍സ് ടു കഴിഞ്ഞു അയാളുടെ ഗള്‍ഫിലെ സൂപ്പര്‍ മാര്‍ക്കറ്റിന്റെ എം.ഡി ആണ് തന്റെ മകന്‍ എന്നും എനിക്ക് അവധി എടുത്തു ചെന്നാല്‍ ഒരു ജോലി തരാമെന്നു മാണ്. അയാള്‍ എന്നെറെ കൈയ്യില്‍ നിന്നും മൊബൈല്‍ വാങ്ങി ചിരിച്ചു കൊട് കടന്നു പോയി .മറ്റുള്ള പിതാക്കന്‍ മാറും ചിരിച്ചു.
                                                                
കുറച്ചു നാളുകള്‍ കഴിഞ്ഞു ആകുട്ടികളൊക്കെ സ്കൂള്‍ വിട്ടു .അടുത്ത ബാച്ചുകളും എത്തി.. ഈസമയത്താണ് ആ പിതാവിനെ വീണ്ടും കണ്ടതും അയാളുടെ മകന്റെ ചിത്രം പരത്തിലുള്ളത് കാണിച്ചതും. അയാളുടെ കച്ചവടം തകര്‍ന്നു എന്നും മകന്‍ അവന്റെ ചെലവ് കാശിനായി മയക്കുമരുന്ന് സംഘത്തില്‍ ചേര്‍ന്ന് ഒടുവില്‍ ജയിലില്‍ ആയെന്നും.എന്റെ മുന്‍പില്‍ നിറകണ്ണുകളുമായി നിന്ന അയാളെ നോക്കി ഞാന്‍  പൊട്ടിച്ചിരിച്ചു.

എനിക്ക് ആ ചിരി നിയന്ത്രിക്കാനാവുന്നില്ല .ആ ചിരി ചിലപ്പോള്‍ അമ്പായി നിങ്ങളുടെ നേര്‍ക്കും പതിച്ചേക്കാം....
ഞാന്‍ പൊട്ടിച്ചിരിക്കുകയാണ്..എനിക്ക് ചിരി നിയന്ത്രിക്കാന്‍
ആവുന്നില്ല...

Join WhatsApp News
Binu Joseph 2019-10-15 00:55:19
Looks like a real story. Anyway Excellent Message..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക