Image

പക (ഡോ.എസ് രമ)

Published on 13 October, 2019
പക (ഡോ.എസ് രമ)
ഒരു വിഷസര്‍പ്പമാണത്...
അസൂയയുടെ ഗര്‍ഭപാത്രത്തില്‍
നിന്നുമാണത് ജന്മമെടുത്തത്..
മോഹങ്ങളുടെ.. ആസക്തിയുടെ..
മേച്ചില്‍പുറങ്ങളിലൂടെ..
ആരും കാണാതിഴഞ്ഞു നടന്നു..
വിദ്വേഷവും വെറുപ്പുമാണതിനെ
പാലൂട്ടിയത്..
വളര്‍ത്തി വലുതാക്കിയത്
മനോഹരമായ മേച്ചില്‍ പുറങ്ങളെ
തഴുകിയ തെന്നലിന്റെ കുളിര്‍മ
മാത്രം കണ്ട കാണികള .
റിഞ്ഞില്ല വിഷപല്ലുകള്‍
ക്കടിയിലൊരു വിഷസഞ്ചിയുണ്ടെന്ന്...
പ്രതികാരത്തിന്റെ വിഷം
നിറച്ചു വച്ചിട്ടുണ്ടെന്ന്...
നിശബ്ദതയില്‍ ആരുമറിയാതെ...
ആഴ്ന്നിറങ്ങുന്ന
വിഷപല്ലുകളാണ്
ജഡങ്ങളെ സൃഷ്ടിച്ചതെന്ന്...
ആസക്തിയൊടുങ്ങാത്ത...
പാമ്പുകള്‍ ഇഴഞ്ഞു കൊണ്ടേയിരുന്നു....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക