Image

എ ടി എം (കവിത: രാജന്‍ കിണറ്റിങ്കര)

Published on 13 October, 2019
എ ടി എം (കവിത: രാജന്‍ കിണറ്റിങ്കര)
എത്ര നിശ്ശബ്ദമായാണ്
അകത്തേക്ക്
കാലെടുത്തു വച്ചത്
എന്ത് ഭവ്യതയോടെ
ആയിരുന്നു
മുന്നില്‍ വന്ന്
നിന്നത്
എത്ര ശ്രദ്ധയോടെയാണ്
എന്റെ മുഖം
വായിച്ചെടുത്തത്
അവസാനം
എന്നിലേക്ക്
നിന്റെ കരങ്ങള്‍
നീളുമ്പോള്‍
ആ മുഖത്തെന്തൊരു
തെളിച്ചമായിരുന്നു
ഓരോ വരവിലും
നിന്റെ കരസ്പര്‍ശങ്ങള്‍
ഏല്‍ക്കുമ്പോള്‍
ആ സ്‌നേഹം ഞാന്‍
നുണയുകയായിരുന്നു
പക്ഷെ,
ഇനലെ നീയെന്നെ
ചീത്ത വിളിച്ചും ശപിച്ചും
ഇറങ്ങിപ്പോകുന്നത്
കണ്ടപ്പോഴാണ്
നമ്മുടെ ഇടയിലെ
സ്‌നേഹത്തിന്റെ
ആന്തരാര്‍ത്ഥം ഞാനറിഞ്ഞത്
നീ ദ്വേഷ്യത്തോടെ
വലിച്ചെറിഞ്ഞ
കടലാസു തുണ്ടില്‍
അത് കുറിച്ചു വച്ചിരുന്നു
Cannot dispense notes
Join WhatsApp News
കായംകുളം കൊച്ചുണ്ണി 2019-10-13 23:21:00
ഒരിക്കലും   എ ടി എം -ന്റെ 
വാതിൽ  എനിക്ക് നേരെ 
കൊട്ടിയടയ്ക്കപ്പെട്ടിട്ടില്ല 
എന്റ കരസ്പർശം ഏറ്റാൽ 
അവൾ വാതായനം എനിക്കായി 
മലർക്കെ തുറക്കും 
ഒരിക്കലും അവൾ എന്നോട് 
'Cannot dispense notes' 
എന്ന് പറഞ്ഞിട്ടില്ല 
എന്റെ ബലിഷ്ടമായ കൈകളിൽ 
അവൾ തളർന്നു വീഴുമ്പോൾ 
ഞാൻ അവളുടെ ചാരിത്യം 
ബലമായി കവരുന്നത് 
അവൾക്ക് ഇഷ്ടമായിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക