Image

നടിമാരുടെ പ്രതിഫലം റോക്കറ്റ് കണക്ക് കുതിച്ചുയരുന്നു, എന്നാല്‍ നടന്മാരുടേത് വളരെ പിന്നില്‍-താപ്‌സി

Published on 12 October, 2019
നടിമാരുടെ പ്രതിഫലം റോക്കറ്റ് കണക്ക് കുതിച്ചുയരുന്നു, എന്നാല്‍ നടന്മാരുടേത് വളരെ പിന്നില്‍-താപ്‌സി


കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടിമാരുടെ പ്രതിഫലം റോക്കറ്റ് കണക്ക് കുതിച്ചുയര്‍ന്നിട്ടുണ്ടെന്ന് നടി താപ്‌സി പറയുന്നു. അതേസമയം ഇപ്പോഴും നടന്മാരുടേത് വളരെ പിന്നിലാണെന്നും താപ്‌സി പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍  വെളിപ്പെടുത്തുന്നത്.

എന്റെ പ്രതിഫലം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നിട്ടുണ്ട്. അതേസമയം ഇത് നടന്മാരുടെ പ്രതിഫലത്തിന് അടുത്തെങ്ങും വരില്ല. ഞാന്‍ ആവശ്യപ്പെടുന്ന പ്രതിഫലം നിര്‍മ്മാതാക്കള്‍ സന്തോഷത്തോടെ നല്‍കുന്നുണ്ട്. ഒറ്റയടിക്ക് കുറേ പണം നേടിയെടുക്കാന്‍ എനിക്ക് തിടുക്കമില്ല. എന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഒരു സിനിമയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥ ഒരിക്കലും ഞാനുണ്ടാക്കില്ല' 

'ഞാന്‍ ഒരുപാട് കാലം അവസരത്തിനായി മറ്റുള്ളവരുടെ ദയയ്ക്കും തീരുമാനങ്ങള്‍ക്കുമായി കാത്തിരിന്നിട്ടുണ്ട്. ഒരു പ്രൊജക്ട് ഞാന്‍ ചെയ്യണോ വേണ്ടയോ എന്ന അവരുടേ തീരുമാനത്തിനായി. ഇന്ന് എനിക്ക് സിനിമ സാധ്യമാക്കാവുന്ന തരത്തിലുള്ള സ്വാധീനമുണ്ട്.' താപ്‌സി പന്നു പറഞ്ഞു.  

<ു>ഷൂട്ടര്‍മാരായ രണ്ട് സ്ത്രീകളുടെ കഥ പറയുന്ന സാന്ദ് കീ ആംഖ് എന്ന സിനിമയാണ് താപ്‌സിയുടേതായി പുറത്ത് വരാനുള്ളത്. താപ്‌സിയും ഭൂമി പെദ്‌നേക്കറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക