Image

ഓക്‌സ്‌ഫോര്‍ഡില്‍ ദാര്‍ശനിക സമ്മേളനം 'ഗുരുസന്ധ്യ' 24 ന്

Published on 12 October, 2019
ഓക്‌സ്‌ഫോര്‍ഡില്‍ ദാര്‍ശനിക സമ്മേളനം 'ഗുരുസന്ധ്യ' 24 ന്



സേവനം യുകെയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവ ദര്‍ശനം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്നുള്ള ശിവഗിരി മഠത്തിന്റെ ദൗത്യത്തിന്റെ ഭാഗമായി ഗുരുധര്‍മ്മ പ്രചാരണസഭയുടെ യുകെ യിലെ 2020ാം നമ്പര്‍ യൂണിറ്റായ സേവനം യുകെ യുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 24ന് (വ്യാഴം) വൈകുന്നേരം 6 മുതല്‍ ഓക്‌സ്‌ഫോര്‍ഡില്‍ 'ഗുരുസന്ധ്യ' എന്ന ദാര്‍ശനിക സമ്മേളനം നടക്കുന്നു.

ഗുരുവിന്റെ ജീവിതവും ദര്‍ശനങ്ങളും വളരെ പ്രസക്തമായ ഈ കാലഘട്ടത്തില്‍ ഗുരുദേവ ദര്‍ശനങ്ങള്‍ ആഴത്തില്‍ അറിയുവാനും മനസിലാക്കാനുമുള്ള ഒരു അവസരമാണ് ഈ സമ്മേളനം.

ശിവഗിരി മഠം മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ 'ഗുരുസന്ധ്യ' ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഗുരുധര്‍മ്മ പ്രചാരണസഭയുടെ ജനറല്‍ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് മുഖ്യ പ്രഭാഷണം നടത്തും. ഡോ. ബിജു പെരിങ്ങത്തറ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ മുംബൈ ശ്രീനാരായണ മന്ദിരസമിതി ചെയര്‍മാന്‍ എം.ഐ. ദാമോദരന്‍, പ്രശസ്ത ചരിത്രകാരന്‍ ഡോ. പീതാംബരന്‍, ധര്‍മ്മ പ്രഭാഷകന്‍ ജയചന്ദ്രബാബു, ശിവഗിരി ആശ്രമം നോര്‍ത്ത് അമേരിക്കയുടെ ബോര്‍ഡ് മെമ്പര്‍മാരായ സാജന്‍ നടരാജന്‍, സജിത്ത് ശശിധരന്‍ എന്നിവരോടൊപ്പം യുകെയിലെ ഇതര ശ്രീനാരായണ സംഘടന പ്രതിനിധികളായ കിഷോര്‍ രാജ്, രാജേഷ് നടേപ്പള്ളി, സുധാകരന്‍ പാലാ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും.

- സതീഷ് കുട്ടപ്പന്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക