Image

യുക്മ നോര്‍ത്ത് വെസ്റ്റ് റീജണല്‍ കലാമേള 12 ന് ബോള്‍ട്ടനില്‍; മാമ്മന്‍ ഫിലിപ്പ് മുഖ്യാതിഥി

Published on 11 October, 2019
യുക്മ നോര്‍ത്ത് വെസ്റ്റ് റീജണല്‍ കലാമേള 12 ന് ബോള്‍ട്ടനില്‍; മാമ്മന്‍ ഫിലിപ്പ് മുഖ്യാതിഥി


ലണ്ടന്‍: യുക്മയുടെ പ്രബല റീജണുകളില്‍ ഒന്നായ നോര്‍ത്ത് വെസ്റ്റ് റീജണിലെ കലാമേള ഒക്ടോബര്‍ 12 ന് (ശനി) ബോള്‍ട്ടനിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പാരീഷ് ഹാളില്‍ രാവിലെ 10 ന് അരങ്ങ് ഉണരും.

യുക്മ മുന്‍ നാഷണല്‍ പ്രസിഡന്റും സ്ഥാപക കമ്മിറ്റിയിലെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായിരുന്ന മാമ്മന്‍ ഫിലിപ്പ് മുഖ്യാതിഥി ആയി ഭദ്രദീപം തെളിച്ച് ഈശ്വര പ്രാര്‍ഥനയോടെ ആരംഭിക്കുന്ന മല്‍സരങ്ങള്‍ വൈകിട്ട് 7 ന് സമ്മാനദാനത്തോടെ സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ദശാബ്ദിയുടെ നിറവില്‍ നടക്കുന്ന കലാമേളയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി ദേശീയ സെക്രട്ടറി അലക്‌സ് വര്‍ഗീസ് രക്ഷാധികാരിയും റീജണല്‍ പ്രസിഡന്റ് അഡ്വ. ജാക്‌സണ്‍ തോമസ് ചെയര്‍മാനും റീജണില്‍ നിന്നുള്ള നാഷണല്‍ എക്‌സിക്യൂട്ടീവും ഹോസ്റ്റിംഗ് അസോസിയേഷന്‍ ആയ ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ പ്രതിനിധിയുമായ കുരൃന്‍ ജോര്‍ജ് വൈസ് ചെയര്‍മാനും ആര്‍ട്‌സ് കോോര്‍ഡിനേറ്റര്‍ രാജീവ് കണ്‍വീനറും ആയ കമ്മിറ്റിയില്‍ ഓഫീസ് കാര്യങ്ങളുടെ ചുമതല വഹിക്കുന്നത് ബിജു പീറ്റര്‍, ഷാരോണ്‍ ജോസഫ്, സിന്ധു ഉണ്ണി എന്നിവരും സ്‌റ്റേജ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത് റീജണല്‍ സെക്രട്ടറി സുരേഷ് നായരും ജോയിന്റ് ട്രഷറര്‍ ജോബി സൈമണും ആയിരിക്കും. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായി വൈസ് പ്രസിഡന്റ് കെ.ഡി. ഷാജി മോനും മുന്‍ പ്രസിഡന്റ് ഷിജോ വര്‍ഗ്ഗീസും അവാര്‍ഡ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത് സുരേഷ് നായരും ബിജു പീറ്ററും ബിനു വര്‍ക്കിയും ആയിരിക്കും. സ്വാഗതസംഘം ചുമതല വഹിക്കുന്നത് റീജിയണല്‍ ജോയിന്റ് സെക്രട്ടറി പുഷ്പരാജും മുന്‍ റീജിയണല്‍ സെക്രട്ടറി തങ്കച്ചന്‍ ഏബ്രഹാമും ചേര്‍ന്ന് ആയിരിക്കും.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സംപൂര്‍ണ്ണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മുതല്‍ പരാതികള്‍ക്ക് ഇടയില്ലാത്ത വിധം നൂതന സംവിധാനങ്ങളുടെ സഹായത്തോടെ ആണ് റീജിയണല്‍ കലാമേളക്ക് തയാറെടുത്തിരിക്കുന്നത്.

രാവിലെ 9 മുതല്‍ മല്‍സരാര്‍തഥികള്‍ക്ക് തങ്ങളുടെ അസോസിയേഷന്‍ പ്രതിനിധികളുമായി വന്ന് ചെസ്റ്റ് നന്പര്‍ വാങ്ങാവുന്നതാണ്. ആവശ്യപ്പെട്ടാല്‍ ബോധ്യപ്പെടുത്താന്‍ മല്‍സരാര്‍ത്ഥികള്‍ ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ കരുതണമെന്നും സംഘാടകര്‍ പ്രത്യേകം ഓര്‍മിപ്പിച്ചു.

മല്‍സരാര്‍തഥികളുടെയും കാണികളുടെയും സൗകര്യാര്‍ത്ഥം മിതമായ നിരക്കില്‍ ലഭിക്കുന്ന ഭക്ഷണശാല ഉണ്ടായിരിക്കുന്നതാണ്.

യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം രാവിലെ 9 മുല്‍ 10 വരെ നടക്കും. നോര്‍ത്ത് വെസ്റ്റ് റീജണിലെ യുക്മയില്‍ അംഗത്വമില്ലാത്ത ആളുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

വിവരങ്ങള്‍ക്ക്: തങ്കച്ചന്‍ എബ്രഹാം (സെക്രട്ടറി) 07883022378

വേദിയുടെ വിലാസം: ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പാരീഷ് ഹാള്‍, 275 പ്‌ളോഡര്‍ ലെയിന്‍, ബോള്‍ട്ടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക