Image

നോര്‍ത്ത് കരോളിനാ സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ വിധിയെഴുതി

പി.പി.ചെറിയാന്‍ Published on 08 May, 2012
നോര്‍ത്ത് കരോളിനാ സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ വിധിയെഴുതി
നോര്‍ത്ത് കരോളിന: പ്രസിഡന്റ് ഒബാമയുടെ ക്യാമ്പിനറ്റ് അംഗങ്ങളും, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനും സ്വര്‍ഗ്ഗ വിവാഹത്തിനനുകൂലമായി പ്രചരണം നടത്തിയിട്ടും, സ്വവര്‍ഗ്ഗ വിവാഹ നിരോധനം ഭരണഘടനാ ഭേദഗതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന നിയമങ്ങള്‍ക്കുപോലും മിറക്കാനാവാത്തവിധം ഭദ്രമാക്കുന്നതിനനുകൂലമായി വിധിയെഴുതിയപ്പോള്‍ സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനായ ബില്ലി ഗ്രഹാം സ്വീകരിച്ച ശക്തമായ നിലപാടുകള്‍ക്ക് നോര്‍ത്ത് കരോളിനായിലെ വോട്ടര്‍മാര്‍ അംഗീകാരം നല്‍കുകയായിരുന്നു. ഇന്ന് നടന്ന ഈ തിരഞ്ഞെടുപ്പോടെ സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ നിയമനിര്‍മ്മാണം നടത്തുന്ന 30-#ാമത്തെ സംസ്ഥാനമായി നോര്‍ത്ത് കരോളിന ചരിത്രതാളുകളില്‍ സ്ഥാനം നേടി.

സ്വവര്‍ഗ്ഗ വിവാഹനിരോധന ഭേദഗതിക്കനുകൂലമായി മാര്‍ച്ചുകളും, ടെലിവിഷന്‍ പ്രചരണവും നടത്തുന്നതിന് പ്രസിദ്ധ സുവിശേഷ പ്രാസംഗീകരായ ജിമ്മിന്റേയും, ടാമി ഫെയ് ബേക്കറിന്റേയും മകന്‍ ജെയ് ബെക്കര്‍ നേതൃത്വം നല്‍കി. 3 മില്യണ്‍ ഡോളറാണ് ഇതിന്റെ പ്രചരണത്തിനായി ചിലവഴിച്ചത്.

പുരുഷനും, സ്ത്രീയും തമ്മില്‍ ഒത്തുചേരുന്നതാണ് പരിശുദ്ധ വിവാഹത്തിന്റെ നിര്‍വചനം. രാജ്യത്താകമാനം ഈ വലിയ സന്ദേശമാണ് നോര്‍ത്ത് കരോളിനായിലെ വോട്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. ഭരണഘടന ഭേദഗതിക്കനുകൂലമായി വിധിയെഴുത്തിന് ചുക്കാന്‍ പിടിച്ച ടാമി ഫിറ്റ്‌സ് ജെറാള്‍ഡ് പറഞ്ഞു.
നോര്‍ത്ത് കരോളിനാ സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ വിധിയെഴുതി
നോര്‍ത്ത് കരോളിനാ സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ വിധിയെഴുതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക