Image

ലാന കണ്‍വന്‍ഷനില്‍ "ഭാഷയും സാഹിത്യവും ഞാനും' ചര്‍ച്ച

Published on 06 October, 2019
ലാന കണ്‍വന്‍ഷനില്‍ "ഭാഷയും സാഹിത്യവും ഞാനും' ചര്‍ച്ച
ഡാളസ്: നവംബര്‍ 1,2 3 തീയതികളില്‍ ഡാളസില്‍ വച്ച് നടക്കുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് നാഷണല്‍ കണ്‍വന്‍ഷനില്‍ 'ഭാഷയും സാഹിത്യവും ഞാനും' എന്ന വിഷയം ആസ്പദമാക്കി ചര്‍ച്ച നടത്തുന്നതാണ്. വിവിധ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള എഴുത്തുകാരുടെ ഒരു പാനല്‍ ആണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. മാതൃഭാഷ മുഖാന്തിരവും മറ്റു ഭാഷകളില്‍ക്കൂടിയും മലയാളപ്പെരുമ എങ്ങിനെ വരും തലമുറകളിലേക്ക് പകരാം എന്നതാണ് ഈ ചര്‍ച്ച കൊണ്ടുദ്ദേശിക്കുന്നത്.

Panelists:
Dr.Darsana Manayathu Sasi, Lecturer of Malayalam,  Universtiy of Texas at Austin

Kishan Paul, Dallas based Writer(suspense & romantic thrillers in English )

Arathi Warrier, California based poet (Poems in English & Malayalam )

Jayanth Kamicheril, PA based Writer (Essays & short stories in Malayalam & English )

Moderator : Jane Joseph, Austin based writer ( Short stories, poems  and Articles)

നോര്‍ത്തമേരിക്കയിലെ എഴുത്തുകാരുടെ രണ്ടാം തലമുറയെ  പ്രോത്സാഹിപ്പിക്കുവാനും അവര്‍ക്കു മുഖ്യധാരയിലേക്ക് വരാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനുമുള്ള ലാനയുടെ ശ്രമങ്ങളുടെ ഭാഗമായിട്ട്  കൂടിയാണ് ഈയൊരു ചര്‍ച്ച. അതുകൊണ്ടു തന്നെ മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന യുവതലമുറയെ ഈ കണ്‍വെന്‍ഷനിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. സമയപരിധിക്കുള്ളില്‍ നിന്ന് ഓഡിയന്‍സിന് പാനലിസ്റ്റുകളുമായി സംവദിക്കാന്‍ അവസരം ഒരുക്കുന്നതായിരിക്കും.

For details contact: Jane Joseph
Email : janejoseph.123@gmail.com

Join WhatsApp News
ലാനാ ഇന്ദ്രൻ ചന്ദ്രൻ 2019-10-06 23:58:04
ഈ പാനലിസ്റ്റുകളുടെ  കൃതികൾ  ഒന്നും  കാര്യമായി  കണ്ടിട്ടിട്ടില്ല . ഒന്നോ  രണ്ടോ  പേരുടെ ചെറു കൃതികൾ  വല്ലപ്പോഴും  മാത്രം  കണ്ടിട്ടുണ്ട് . എന്നാൽ നിത്യം , ആഴ്ചതോറും , എഴുതുന്നു  മുഖ്യ സാഹിത്യ  ഭാഷ  എഴുത്തുകാരെ  റിപ്പോർട്ടർമാരെ  പൂർണമായി  ഒഴിവാക്കി  കാഴ്ചക്കാരും  കേൾവിക്കാരും  ആക്കി  ഒഴിവാക്കിയിരിക്കുന്നു .  അതിനാൽ  ലാനാ  കൺവെൻഷൻ  ചുമ്മാ  ബോറടിയും  സമയം  കൊല്ലിയും  ആയി  മാറാൻ  സാധ്യത  ഉള്ളതിനാൽ  പ്ലെയിൻ  കയറി  ഞങ്ങൾ  ഏതാണ്ടു  അഞ്ചുപേർ  വരുന്നില്ല. 
ലീന 2019-10-07 07:30:57
 നിങ്ങൾ അങ്ങനെ പറയരുത് ഇന്ദ്രൻചന്ദ്രൻ . നിങ്ങൾ ബാക്കി നാലുപേരേം കൂട്ടി വരണം .  നിങ്ങൾക്കായി ഞങ്ങൾ 'ജോളി ബ്രാൻഡ് ആട്ടിൻ സൂപ്പ്' ശരിയാക്കി വച്ചിട്ടുണ്ട്

തട്ടിക്കൂട്ട് 2019-10-07 19:32:00
ലാന വെറും ഒരു തട്ടിക്കൂട്ട് സംഘടനയായിപ്പോയി. ആളെക്കൂട്ടാൻ വേണ്ടി പങ്കെടുക്കുന്നവരുടെ സാഹിത്യം മാത്രമേ ‘സാഹിത്യ’മായി കണക്കാക്കുകയും ഡിസ്കസ് ചെയ്യുകയുമുള്ളത്രേ. അടുത്ത രണ്ട് വർഷം ചിലർക്ക് നോർത്ത് അമേരിക്കൻ സാഹിത്യനായക കസേര കിട്ടാനുള്ള ഒരു മാർഗ്ഗം മാത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക