Image

കേരള സമാജം ഓഫ് ന്യൂജഴ്‌സിയുടെ ഓണാഘോഷം വര്‍ണ ശബളമായി

Published on 05 October, 2019
കേരള സമാജം ഓഫ് ന്യൂജഴ്‌സിയുടെ ഓണാഘോഷം വര്‍ണ ശബളമായി
ന്യൂജഴ്‌സി: കേരള സമാജം ഓഫ് ന്യൂ ജേഴ്‌സി (KSNJ) യുടെ ഓണാഘോഷങ്ങള്‍2019 സെപ്റ്റംബര്‍ 21 നു ബെര്‍ഗന്‍ ഫീല്‍ഡ് സെന്റ് ജോണ്‍സ് ചര്‍ച്ച്  ഓഡിറ്റൊറിയത്തില്‍ വച്ച് വര്‍ണ ശബളമായി നടത്തി. സുന്ദരമായി അണിയിച്ചോരിക്കിയ അത്തപ്പൂക്കളത്തിന്റെ പശ്ചാത്തലത്തില്‍  ഗ്രാന്‍ഡ് റെസ്‌റ്റോറന്റ്  തയ്യാറാക്കിയ  വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം പൊതു സമ്മേളനവും തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. 

ബെര്‍ഗന്‍ ഫീല്‍ഡ്  മേയര്‍ നോര്‍മന്‍  ഷ്‌മേല്‍ഡ് മുഖ്യ അഥിതി ആയിരുന്നു. യോഗത്തില്‍ ബാബു ജോസഫ് ഓണസന്ദേശം നല്‍കി. ഗൃഹാതുരുത്വം വിളിച്ചുണര്‍ത്തുന്ന ഓണം സഹോദര്യത്തിന്റെയും  സമത്വത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി മലയാളി മനസ്സില്‍ എന്നും നിലനില്‍ക്കുമെന്ന് ബാബു ജോസഫ് അനുസ്മരിച്ചു. പ്രസിഡന്റ് സിറിയക് കുര്യന്റെ സ്വാഗത പ്രസംഗത്തോട് കൂടി ആരംഭിച്ച യോഗത്തില്‍ ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ്‌ബോബി തോമസ് പ്രോഗ്രാം സ്‌പോണ്‍സര്‍മാരെ  പരിചയപെടുത്തുകയും അവര്‍ക്ക് നന്ദി രേഖപെടുത്തുകയും ചെയ്തു. പരിപാടിക്ക് മുന്നോടിയായി ചെണ്ടമേളത്തിന്റെയും താലപോലിയുടെയും അകമ്പടിയോടെ മാവേലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചു. മാവേലിയുടെ സാന്നിധ്യത്തില്‍ KSNJ വനിതകള്‍ മനോഹരമായ തിരുവാതിര അരങ്ങേറി. തുടര്‍ന്ന് മലയാളം സ്കൂള്‍ വിദ്യര്‍ത്ഥികള്‍കവിതാ പാരായണം നടത്തി.

ഡോ.ജോജി ചെറിയാന്‍  ബെര്‍ഗന്‍ ഫീല്‍ഡ്  മേയറിനെ സദസ്സിനു പരിചയപെടുത്തി. ഈ സമയം സെക്രട്ടറി ജിയോ ജോസഫ് സാമുഹ്യ സേവനത്തിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് നേതാക്കളെ വേദിയിലേക്ക് ക്ഷണിച്ചു. ഷിജോ പൗലോസ് , അലക്‌സ് പോള്‍ , ജിമ്മി തോമസ് എന്നിവരെ മേയര്‍ പ്രശസ്തിപത്രം നല്‍കി അഭിനന്ദിച്ചു.  മലയാളം സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ  ആഞ്ജലിന തോമസ് , തിമോത്തി ജയ്‌സന്‍ എന്നിവര്‍ക്ക് മേയര്‍ സെര്‍ടിഫിക്കറ്റുകള്‍  നല്‍കി അനുമോദിച്ചു. സാത്വിക ഡാന്‍സ് അക്കാഡമി , മയൂര സ്കൂള്‍ ഓഫ് ആര്‍ട്‌സ്  ഫനാ ഡാന്‍സ് ഗ്രൂപ്പ്, എന്നിവയുടെ നൃത്തങ്ങളും നേഹാ വിനോയിയുടെ ഗാനങ്ങളും സ്റ്റേജില്‍ അരങ്ങേറി. പരിപാടിയുടെ കൊഴുപ്പ് കൂട്ടുവാന്‍ കലാഭവന്‍ ജയന്‍ നടത്തിയ മിമിക്‌സ് പരേഡിന്  സാധ്യമായി. മഞ്ജു പുളിക്കല്‍, അജു തര്യന്‍ എന്നിവര്‍ എം.സി.ആയി പ്രവര്‍ത്തിച്ച പരിപാടിയില്‍ ട്രെഷറാര്‍  നിതീഷ് തോമസ് കൃതജ്ഞത രേഖപെടുത്തുകയും റിതു പിള്ള ദേശിയഗാനം ആലപിക്കുകയും ചെയ്തു.

ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ , സെക്രട്ടറി ജോസ് എബ്രഹാം , KANJ പ്രസിഡന്റ് ജയന്‍ ജോസഫ് , MAP പ്രസിഡന്റ് ചെറിയാന്‍കോശി , അനിയന്‍ ജോര്‍ജ് , ജിബി തോമസ് , വേള്‍ഡ് മലയാളി കൗണ്‍സില്‍  പിന്റോ കണ്ണംപള്ളില്‍, മിത്രാസ് രാജന്‍, ഷിറാസ് , ഫോമാ വില്ലേജ് കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍,  ഫോമാ നാഷണല്‍കമ്മിറ്റി മെമ്പര്‍  സണ്ണി എബ്രഹാം, ഫോമാ അഡൈ്വസറി കൗണ്‍സില്‍ സെക്രട്ടറി രേഖാ ഫിലിപ്പ് എന്നിവര്‍ അഥിതികളായി പങ്കെടുത്തു.


കേരള സമാജം ഓഫ് ന്യൂജഴ്‌സിയുടെ ഓണാഘോഷം വര്‍ണ ശബളമായി
കേരള സമാജം ഓഫ് ന്യൂജഴ്‌സിയുടെ ഓണാഘോഷം വര്‍ണ ശബളമായി
കേരള സമാജം ഓഫ് ന്യൂജഴ്‌സിയുടെ ഓണാഘോഷം വര്‍ണ ശബളമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക