Image

ഇന്ത്യ പ്രസ് ക്ലബിന്റെ മികച്ച മലയാളി അസോസിയേഷനുള്ള പുരസ്‌ക്കാരം മങ്കയ്ക്ക്

സുനില്‍ തൈമറ്റം Published on 05 October, 2019
ഇന്ത്യ പ്രസ് ക്ലബിന്റെ  മികച്ച മലയാളി അസോസിയേഷനുള്ള പുരസ്‌ക്കാരം മങ്കയ്ക്ക്
ന്യൂജേഴ്‌സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏറ്റവും മികച്ച മലയാളി അസോസിയേഷുള്ള പുരസ്‌ക്കാരം മങ്കയ്ക്ക്. മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ നിസീമായ പ്രവര്‍ത്തനങ്ങളാണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്. ജൂറി നിര്‍ദ്ദേശിച്ചിരുന്ന മാനദണ്ഡങ്ങളോടു ക്രിയാത്മകമായ പ്രവര്‍ത്തിക്കുകയും അതില്‍ മികവു പുലര്‍ത്തുകയും ചെയ്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌ക്കാരം ലഭിക്കുക. 

സാന്‍ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയയില്‍ കഴിഞ്ഞ 37 വര്‍ഷമായി മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന കേരളത്തിലെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും മുന്നില്‍ തന്നെയുണ്ട്. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് ഒരു ലക്ഷത്തിലധികം ഡോളറാണ് മങ്ക പുനരധിവാസത്തിനു നല്‍കിയത്. 

അമ്പതിനായിരം ഡോളറിന്റെ ചെക്ക് മുഖ്യമന്ത്രിക്ക് നേരിട്ടും ശേഷിച്ച അമ്പതിനായിരം ഡോളര്‍ കൊണ്ട് ഫോമ-തണല്‍ എന്നീ പ്രസ്ഥാനങ്ങളിലൂടെ ആറു വീടുകള്‍ നിര്‍മ്മിച്ചും നല്‍കി. ഇതിനു പുറമേ ഫൊക്കാന ഭവനം പദ്ധതിയിലൂടെ മൂന്നു വീടുകളും നിര്‍മ്മിച്ചു നല്‍കി. 

ജന്മനാട്ടിലും കര്‍മ്മനാട്ടിലും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹ്യപ്രവര്‍ത്തനങ്ങളിലും വളരെ സജീവമായ മങ്ക ഇക്കഴിഞ്ഞ ഓണാഘോഷ വേളയില്‍ 2200 പേരിലധികം പേരെ സംഘടിപ്പിച്ചും ശ്രദ്ധേയരായി. 

വോളിബോള്‍ ടൂര്‍ണമെന്റ്, കര്‍ഷകശ്രീ തുടങ്ങി വ്യത്യസ്തമായ മറ്റു പരിപാടികളിലും സജീവമായി പ്രവര്‍ത്തിക്കുന്നു. സാമൂഹ്യപ്രവര്‍ത്തനത്തിലെ പ്രതിബദ്ധത, ജീവകാരുണ്യ പ്രവര്‍ത്തനമികവ്, പിറന്ന നാടുമായുള്ള ബന്ധം, കര്‍മ്മഭൂമിയിലെ പ്രവര്‍ത്തനചാതുര്യം തുടങ്ങി നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിച്ച നോമിനേഷന്റെ പേരിലാണ് മങ്കയെ തെരഞ്ഞെടുത്തത്. 

നിരവധി അസോസിയേഷനുകള്‍ അവസാനവട്ട തെരഞ്ഞെടുപ്പിനായി മുന്നിലുണ്ടായിരുന്നു. പ്രമുഖ പത്രപ്രവര്‍ത്തകനും കോളമിസ്റ്റും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാപകാംഗങ്ങളിലൊരാളുമായ ജോര്‍ജ് തുമ്പയില്‍ ചെയര്‍മാനായ ജൂറിയില്‍ മികച്ച സംഘടനാ നേതാക്കളായ കൊച്ചിന്‍ ഷാജി (മുന്‍ ഫോമ ജനറല്‍ സെക്രട്ടറി), ഫിലിപ്പോസ് ഫിലിപ്പ്(മുന്‍ ഫൊക്കാന ജനറല്‍ സെക്രട്ടറി) എന്നിവരും അംഗങ്ങളായിരുന്നു.
ഒന്നിനോടൊന്നു മെച്ചമായ അസോസിയേഷനുകളെ തെരഞ്ഞെടുക്കുകയെന്നത് ഏറെ ശ്രമകരമായിരുന്നുവെന്നു ജൂറി അറിയിച്ചു. 

സ്തുത്യര്‍ഹമായ ജൂറിയുടെ സേവനങ്ങളെ പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള കമ്മിറ്റി ശ്ലാഘിച്ചു.

 ഒക്ടോബര്‍ 10, 11, 12 തീയതികളില്‍ ന്യൂജഴ്‌സിയിലെ എഡിസണിലുള്ള ഈ-ഹോട്ടലില്‍ നടക്കുന്ന ദേശീയ മാധ്യമ കോണ്‍ഫറന്‍സില്‍ മികച്ച അസോസിയേഷനുള്ള പുരസ്‌ക്കാരം മങ്കയുടെ പ്രതിനിധികള്‍ക്കു നല്‍കി ആദരിക്കും 
ഇന്ത്യ പ്രസ് ക്ലബിന്റെ  മികച്ച മലയാളി അസോസിയേഷനുള്ള പുരസ്‌ക്കാരം മങ്കയ്ക്ക്
Join WhatsApp News
Thomas Varghese 2019-10-05 12:04:46
Congratulations MANCA on your Award. Great achievement.
PATT 2019-10-05 12:44:50
" മങ്ക ഇക്കഴിഞ്ഞ ഓണാഘോഷ വേളയില്‍ 2200 പേരിലധികം പേരെ സംഘടിപ്പിച്ചും ശ്രദ്ധേയരായി. "
അപ്പോൾ ഇലയെണ്ണി അവാർഡ് കൊടുക്കുന്നതും ഒരു മാനദണ്ഡം  ആണ്. നാട്ടുകാർക്ക് അവാർഡ് കൊടുക്കൽ പ്രസ് ക്ലബിന് പറ്റിയ പരിപാടിയാണ് !


ജോയ് കോരുത് 2019-10-05 20:35:19
മങ്ക അത് അർഹിക്കുന്നു, അവർ ചെയ്തത് അവരുടെ കടമ. പിന്നെ ഈ അവാർഡ് കൊടുക്കലും വാങ്ങലും.  ഇതൊക്കെ ചെയ്യാൻ ഇവിടെ വേറെ എത്രയെത്ര സംഘടനകൾ ഉണ്ട്? അതൊന്നും പോരാഞ്ഞിട്ടാണോ പത്രധർമ്മം മറന്നിട്ടുള്ള ഇത്തരം ജാഡകൾ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക