Image

പെണ്‍കുഞ്ഞിന്റെ അച്ഛന്‍ ക്ലബില്‍ അജിങ്ക്യ രഹാനെ; മകള്‍ പിറന്ന സന്തോഷം പങ്കുവെച്ച്‌ താരം

Published on 05 October, 2019
പെണ്‍കുഞ്ഞിന്റെ അച്ഛന്‍ ക്ലബില്‍ അജിങ്ക്യ രഹാനെ; മകള്‍ പിറന്ന സന്തോഷം പങ്കുവെച്ച്‌ താരം

ന്യൂഡല്‍ഹി: ടീം ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡിന്റെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ പെണ്‍കുഞ്ഞിന്റെ അച്ഛനായി. ശനിയാഴ്ചയാണ് രഹാനെയുടെ ഭാര്യ രാധിക ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ സന്തോഷം പങ്കുവെയ്ക്കാന്‍ രഹാനെ ഭാര്യയ്ക്ക് അരികിലില്ലെങ്കിലും ആരാധകരോട് സന്തോഷം പങ്കുവെയ്ക്കാന്‍ താരം മടിച്ചില്ല.


വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരം കളിക്കുകയാണ് രഹാനെ. ബാല്യകാല സുഹൃത്തായ രാധികയെ 2014-ലാണ് രഹാനെ ജീവിതത്തിലേക്ക് ക്ഷണിച്ചത്.


പെണ്‍കുഞ്ഞ് ജനിച്ചതോടെ എംഎസ് ധോണി, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്ന, രോഹിത് ശര്‍മ്മ, ഹനുമ വിഹാരി എന്നിവര്‍ക്കൊപ്പം രഹാനെയും ഇന്ത്യന്‍ ടീമിലെ പെണ്‍കുഞ്ഞിന്റെ അച്ഛന്‍ ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക