Image

ഫാമിലി കോണ്‍ഫറന്‍സ്; സംയുക്ത പ്ലാനിങ് കമ്മിറ്റി ചേര്‍ന്നു

രാജന്‍ വാഴപ്പള്ളില്‍ Published on 03 October, 2019
ഫാമിലി കോണ്‍ഫറന്‍സ്; സംയുക്ത പ്ലാനിങ് കമ്മിറ്റി ചേര്‍ന്നു
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 2020 യുടെ സംയുക്ത പ്ലാനിങ് കമ്മിറ്റി മീറ്റിങ് ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ സെപ്റ്റംബര്‍ 29ന് നടത്തപ്പെട്ടു. 

പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍ കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് വിവിധ ഇടവകകളില്‍ നിന്നും പങ്കെടുത്ത പ്രതിനിധികളെ സ്വാഗതം ചെയ്തു കൊണ്ട് 2019 കോണ്‍ഫറന്‍സ് ഏവരുടെയും സഹകരണത്തോടെ വന്‍ വിജയമാക്കുവാന്‍ സാധിച്ചതില്‍ നന്ദി അറിയിച്ചു.

ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ 2020 ജൂലൈ കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. 

ഫിനാന്‍സ് ചെയര്‍ ചെറിയാന്‍ പെരുമാള്‍, സുവനീര്‍ ചീഫ് എഡിറ്റര്‍ സോഫി വില്‍സണ്‍ എന്നിവര്‍ ഫിനാന്‍സിനെകുറിച്ചും, കോണ്‍ഫറന്‍സില്‍ പ്രസിദ്ധീകരിയ്ക്കുന്ന സുവനീറിനെ കുറിച്ചും വിവരങ്ങള്‍ നല്‍കി.

2019 ലെ ഓഡിറ്റ് ചെയ്ത വരവ് ചിലവ് കണക്കുകള്‍ ട്രഷറാര്‍ മാത്യു വര്‍ഗീസ് അവതരിപ്പിച്ചു. മാത്യു വര്‍ഗീസ് കോണ്‍ഫറന്‍സിനു നല്‍കിയ സേവനങ്ങള്‍ക്ക് കമ്മിറ്റി നന്ദി അറിയിച്ചു.

ഏവരുടെയും പ്രാര്‍ഥനയാലും കൂട്ടായ പ്രവര്‍ത്തനത്താലും ജൂലൈ 2020 കോണ്‍ഫറന്‍സ് വന്‍ വിജയമായി തീരട്ടേയെന്ന് ഭദ്രാസനാധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ ആശംസിച്ചു.

യോഗത്തിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു തന്നെ ഓറഞ്ച് ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വികാരി ഫാ. ഡോ. വര്‍ഗീസ് എം ഡാനിയേലിനോടും മാനേജിങ് കമ്മിറ്റിയോടുമുള്ള നന്ദികോ ഓര്‍ഡിനേറ്റര്‍ ഫാ. സണ്ണി ജോസഫ് അറിയിച്ചു.
ഫാമിലി കോണ്‍ഫറന്‍സ്; സംയുക്ത പ്ലാനിങ് കമ്മിറ്റി ചേര്‍ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക