Image

വ്യോമസേനാ താവളങ്ങളില്‍ ചാവേറാക്രമണ ഭീഷണി, സുരക്ഷ ശക്തമാക്കി

Published on 02 October, 2019
വ്യോമസേനാ താവളങ്ങളില്‍ ചാവേറാക്രമണ ഭീഷണി, സുരക്ഷ ശക്തമാക്കി
ശ്രീനഗര്‍: വ്യോമസേനാ താവളങ്ങളില്‍ ചാവേറാക്രമണ ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. അതിര്‍ത്തിയിലെ സൈനിക കേന്ദ്രങ്ങളിലാണ് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി വിവരം. സൈനിക താവളങ്ങളില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടുവെന്ന രഹസ്യ വിവരത്തേത്തുടര്‍ന്നാണ് ജമ്മുകശ്മീരിലേയും പഞ്ചാബിലേയും സൈനിക കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയത്.

ചാവേറാക്രമണ ഭീഷണിയെ തുടര്‍ന്ന് അഞ്ച് പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. ഇവിടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലേര്‍ട്ട് കഴിഞ്ഞാല്‍ ഏറ്റവും വലിയ സുരക്ഷാ മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട്. പത്തോളം പേരുള്ള ചാവേര്‍സംഘം ഈ സ്ഥലങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.

അതേസമയം, പാകിസ്ഥാന്‍ ഭീകര പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി തുടര്‍ന്നാല്‍ അതിര്‍ത്തി കടന്ന് ആക്രമിക്കാനും ഇന്ത്യ മടക്കില്ലെന്ന് കരസേനാ മേധാവി, ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു.

യെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. അതിര്‍ത്തിയിലെ സൈനിക കേന്ദ്രങ്ങളിലാണ് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി വിവരം. സൈനിക താവളങ്ങളില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടുവെന്ന രഹസ്യ വിവരത്തേത്തുടര്‍ന്നാണ് ജമ്മുകശ്മീരിലേയും പഞ്ചാബിലേയും സൈനിക കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയത്.

ചാവേറാക്രമണ ഭീഷണിയെ തുടര്‍ന്ന് അഞ്ച് പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്. ഇവിടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലേര്‍ട്ട് കഴിഞ്ഞാല്‍ ഏറ്റവും വലിയ സുരക്ഷാ മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട്. പത്തോളം പേരുള്ള ചാവേര്‍സംഘം ഈ സ്ഥലങ്ങള്‍ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം.

അതേസമയം, പാകിസ്ഥാന്‍ ഭീകര പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടി തുടര്‍ന്നാല്‍ അതിര്‍ത്തി കടന്ന് ആക്രമിക്കാനും ഇന്ത്യ മടക്കില്ലെന്ന് കരസേനാ മേധാവി, ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക