Image

വിയന്ന ഇന്റര്‍നാഷണല്‍ സെന്ററില്‍ വിക്‌ടറി ഡേ ആഘോഷം മെയ്‌ പത്തിന്‌

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 08 May, 2012
വിയന്ന ഇന്റര്‍നാഷണല്‍ സെന്ററില്‍ വിക്‌ടറി ഡേ ആഘോഷം മെയ്‌ പത്തിന്‌
വിയന്ന: രണ്‌ടാം ലോകമഹായുദ്ധത്തില്‍ സോവ്യറ്റ്‌ യൂണിയന്‍ ഉള്‍പ്പെട്ട സഖ്യകക്ഷികള്‍ വിജയിച്ചതിന്റെ സ്‌മരണ പുതുക്കി വിക്‌ടറി ഡേ ആഘോഷം സംഘടിപ്പിക്കുന്നു. മേയ്‌ പത്തിന്‌ വിയന്ന ഇന്റര്‍നാഷണല്‍ സെന്ററിന്റെ റഷ്യന്‍ ക്ലബാണ്‌ വിക്‌ടറി ഡേ ആഘോഷം സംഘടിപ്പിക്കുന്നത്‌. വൈകുന്നേരം നാലരയ്‌ക്ക്‌ ആണ്‌ ആഘോഷം.

ചരിത്രപരമായ പല സംരംഭങ്ങളുടെയും തുടക്കം കൂടിയായിരുന്നു രണ്‌ടാം ലോകമഹായുദ്ധത്തിന്റെ ന്‌ത്യം. രാജ്യാന്തരതലത്തില്‍ സമാധാനത്തിന്റെയും നയതന്ത്രബന്ധങ്ങള്‍ക്കും ചുക്കാന്‍പിടിക്കുന്ന ഐക്യരാഷ്‌ട്രസഭയുടെ രൂപീകരണം വരെ വിക്‌ടറി ഡേയുമായി ബന്ധപ്പെട്ടാണ്‌ ഐക്യരാഷ്‌ട്രസഭയുടെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ക്കു പോലും വിക്‌ടറി ഡേയുമായി ബന്ധമുണ്‌ട്‌. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളും അനാവശ്യ ഉരസലുകളും ഒഴിവാക്കുകയും നിയന്ത്രിക്കുകയുമായിരുന്നു രണ്‌ടാം ലോകമഹായുദ്ധത്തില്‍ നിന്നു പഠിച്ച പാഠങ്ങളെന്ന്‌ ഇന്നും ഐക്യരാഷ്‌ട്ര സഭയെ നയിക്കുന്നതെന്ന്‌ കഴിഞ്ഞ വര്‍ഷം നടന്ന അറുപത്തിയഞ്ചാം വാര്‍ഷികത്തില്‍ യു.എന്‍ മേധാവി ബാന്‍കി മൂണ്‍ പറഞ്ഞിരുന്നു. എല്ലാവരെയും വിക്‌ടര്‍ ഡേ ആഘോഷത്തിലേയ്‌ക്കു ക്ഷണിക്കുന്നതായി റഷ്യന്‍ ക്ലബിനു വേണ്‌ടി റിച്ചസ്ലേവ്‌ ഗട്‌കോവ്‌ അറിയിച്ചു.
വിയന്ന ഇന്റര്‍നാഷണല്‍ സെന്ററില്‍ വിക്‌ടറി ഡേ ആഘോഷം മെയ്‌ പത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക