Image

ഹരികൃഷ്ണന്‍സിലെ ഗുപ്തനെ ആരും മറന്നു കാണില്ല; യഥാര്‍ത്ഥത്തില്‍ ഇദ്ദേഹം ആരെന്ന് അറിയാം

Published on 02 October, 2019
ഹരികൃഷ്ണന്‍സിലെ ഗുപ്തനെ ആരും മറന്നു കാണില്ല; യഥാര്‍ത്ഥത്തില്‍ ഇദ്ദേഹം ആരെന്ന് അറിയാം
മമ്മൂട്ടിയും മോഹന്‍ലാലും മത്സരിച്ചഭിനയിച്ച ചിത്രമാണ് ഫാസില്‍ സംവിധാനെ ചെയ്ത ഹരികൃഷ്ണന്‍സ്. ചിത്രം കണ്ടവരാരും മറക്കാനിടയില്ലാത്ത ഒരു കഥാപാത്രമാണ് ഗുപ്തന്‍. ചെറിയ ഒരു വേഷമായിരുന്നു ചിത്രത്തില്‍ ഗുപ്തനെങ്കിലും കഥ മുന്നോട്ട് നീങ്ങിയത് ഗുപ്തന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ടായിരുന്നു. പ്രശസ്ത സംവിധായകനും ക്യാമറമാനുമായ രാജീവ് മേനോനായിരുന്നു ആ കഥാപാത്രം അവതരിപ്പിച്ചത്.

റോജയില്‍ അരവിന്ദ് സ്വാമി ചെയ്ത് കഥാപാത്രത്തിലേക്കായി ആദ്യം മണിരത്‌നം സമീപിച്ചത് രാജീവ് മേനോനെ ആയിരുന്നു. എന്നാല്‍ സിനിമോട്ടാഗ്രാഫിയില്‍ എന്തെങ്കിലും ആകണമെന്ന ആഗ്രഹത്തിലായിരുന്നു ഇദ്ദേഹം. പിന്നീട് മിന്‍സാരെ കനവ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, സര്‍വം താളമയം തുടങ്ങിയ ചിത്രങ്ങള്‍ രാജീവ് സംവിധാനം ചെയ്തവയാണ്. ബോംബെ പോലുള്ള മികച്ച ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം ചെയ്തും സിനിമാ മേഖലയില്‍ തന്നെ പ്രശസ്തനായി രാജീവ്.


സോഷ്യല്‍മീഡിയ അത്ര സജീവമല്ലാത്ത സമയത്താണ് ഹരികൃഷ്ണന്‍സ് ഇറങ്ങിയത്. അതുകൊണ്ട് തന്നെ ഗുപ്തനെ അറിയാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഗസ്റ്റ് റോളിലെത്തിയ താരത്തെ പിന്നീട് മലയാള സിനിമയില്‍ ഒന്നും കണ്ടുമിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പ്രശസ്തനായ രാജീവ് മേനോനാണ് ഗുപ്തന്റെ വേഷം ചെയ്തതെന്ന് ആരാധകര്‍ മനസിലാക്കിയത്. പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്റെ മകനാണ് രാജീവ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക