Image

യു.പിയില്‍ ഗായിക വെടിയേറ്റ്​ മരിച്ചു

Published on 02 October, 2019
യു.പിയില്‍ ഗായിക വെടിയേറ്റ്​ മരിച്ചു

ലഖ്​നോ: ഉത്തര്‍പ്രദേശി​ലെ ഗ്രേറ്റര്‍ നോയിഡയില്‍ ഗായിക വെടിയേറ്റ്​ മരിച്ചു. സുഷമ(25) ആണ്​ ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ്​ മരിച്ചത്​. പരിക്കുകളോടെ കെലേഷ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഭര്‍ത്താവില്‍ നിന്ന്​ വിവാഹ മോചനം നേടിയ സുഷമ ഇപ്പോള്‍ മറ്റൊരാളോടൊപ്പമാണ്​ താമസമെന്ന്​ പൊലീസ്​ പറഞ്ഞു. മുമ്ബും സുഷമ​ക്ക്​ നേരെ ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്ന്​ സീനിയര്‍ പൊലീസ്​ സുപ്രണ്ട്​ വൈഭവ്​ കൃഷ്​ണ പറഞ്ഞു. ബുലന്ദ്​ശഹറിലെ മെഹ്​സാന ഗ്രാമത്തിലെ പരിപാടിക്കിടെയായിരുന്നു മുമ്ബുണ്ടായ ആക്രമണം. ലോക്കല്‍ പൊലീസ്​ ഇതില്‍ കേസ്​ രജിസ്​റ്റര്‍ ചെയ്​തിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക