Image

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് സുവിശേഷ യോഗം വിജയകരമായി സംഘടിപ്പിച്ചു

ജിനേഷ് തമ്പി Published on 02 October, 2019
ബര്‍ഗന്‍ കൗണ്ടി മലയാളി  ക്രിസ്ത്യന്‍  ഫെലോഷിപ്പ്  സുവിശേഷ യോഗം വിജയകരമായി സംഘടിപ്പിച്ചു
ന്യൂജേഴ്‌സി : നോര്‍ത്ത് ന്യൂജേഴ്‌സിയിലെ  എക്യുമെനിക്കല്‍ ക്രിസ്തീയ സംഘടനയായ ബര്‍ഗന്‍  കൗണ്ടി മലയാളി  ക്രിസ്ത്യന്‍ ഫെലോഷിപ്പ്  (BCMC )    സെപ്റ്റംബര്‍ 13 , 14  തീയതികളില്‍ സൈന്റ്‌റ്  തോമസ് ഇവാന്‍ജെലിക്കല്‍ ബെര്‍ഗെന്‍ഫീല്‍ഡ് ദേവാലയത്തില്‍  വാര്‍ഷിക സുവിശേഷ  കണ്‍വന്‍ഷന്‍  വിജയകരമായി സംഘടിപ്പിച്ചു

വിവിധ ക്രിസ്ത്യന്‍ ഡിനോമിനേഷനുകളിലുള്ള  അനേകം വിശ്വാസികള്‍  ഈ രണ്ടു ദിവസവും സുവിശേഷ  കണ്‍വെന്‍ഷനില്‍ പങ്കെടുത്തു

1986 ഇല്‍ തുടക്കം കുറിച്ച  ബെര്‍ഗെന്‍ കൗണ്ടി മലയാളി  ക്രിസ്ത്യന്‍  ഫെല്ലോഷിപ്പ്  (BCMC ) കഴിഞ്ഞ 32 വര്‍ഷമായി വിജയകരമായി നടത്തി പോരുന്ന  വാര്‍ഷിക സുവിശേഷ കണ്‍വെന്‍ഷനിലെ ഈ വര്‍ഷത്തെ പ്രധാന പ്രാസംഗികന്‍  റവ :ഫാ: പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ  ആയിരുന്നു .

കേരളത്തിലെ വയനാട് സ്വദേശിയായ റവ :ഫാ: പൗലോസ് പാറേക്കര  കോര്‍എപ്പിസ്‌കോപ്പ  അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും, വേദവാക്യ പണ്ഡിതനും, ബൈബിള്‍ സ്റ്റഡി ക്ലാസുകള്‍ എടുക്കുന്നതില്‍ പ്രത്യേക നൗപുണ്യമുള്ള വൈദീക ശ്രേഷ്ട്ടനുമാണ്

ലോകരക്ഷകനായ യേശുനാഥന്റെ   രണ്ടാം വരവിനു വേണ്ടി വിശ്വാസികള്‍ പ്രാര്‍ത്ഥന നിര്‍ഭരമായ ജീവിതം നയിച്ചു ഒരുങ്ങി ഇരിക്കേണ്ടതിന്റെ പറ്റിയു , ബൈബിളില്‍ പ്രതിപാദിച്ചിട്ടുള്ള ദൈവവാക്യങ്ങളും, വചനങ്ങളും  അതിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് സമഗ്രമായി പഠിക്കേണ്ടതിനെയും പറ്റി  റവ :ഫാ: പൗലോസ് പാറേക്കര തന്നെ സുവിശേഷ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. മനുഷ്യന്റെ ചിന്തകള്‍ക്കും , വിചാരങ്ങള്‍ക്കും ഒരു പരിധി ഉണ്ടെന്നും, ക്രിസ്തുവില്‍ ആശ്രയിച്ചുള്ള നല്ല  ക്രിസ്തീയ ജീവിതം നയിച്ചാല്‍ മാത്രമേ ദൈവനാമത്തില്‍  രക്ഷ ഉണ്ടാവുകയെന്നും റവ :ഫാ: പൗലോസ് പാറേക്കര വിശ്വാസി സമൂഹത്തോട് ഉത്‌ബോധിപ്പിച്ചു

ഈ വര്‍ഷത്തെ ബെര്‍ഗെന്‍ കൗണ്ടി മലയാളി  ക്രിസ്ത്യന്‍  ഫെല്ലോഷിപ്പ്  (BCMC )  വാര്‍ഷിക സുവിശേഷ യോഗം സംഘടിപ്പിക്കുന്നത്തിനു  ബിസിഎംസി   പ്രസിഡന്റ് ശ്രീ എഡിസണ്‍ മാത്യു, വൈസ് പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യന്‍ ജോസഫ്, സെക്രട്ടറി ശ്രീമതി അജു തര്യന്‍, ട്രഷറര്‍ ശ്രീ സുജിത് എബ്രഹാം എന്നിവരോടൊപ്പം  ബോര്‍ഡ് ഓഫ് ട്രസ്റ്റീ മെംബേര്‍സ്, Ptarons , കമ്മിറ്റി മെംബേര്‍സ് എന്നിവര്‍ നേതൃത്വം കൊടുത്തു.

 
ബര്‍ഗന്‍ കൗണ്ടി മലയാളി  ക്രിസ്ത്യന്‍  ഫെലോഷിപ്പ്  സുവിശേഷ യോഗം വിജയകരമായി സംഘടിപ്പിച്ചു
ബര്‍ഗന്‍ കൗണ്ടി മലയാളി  ക്രിസ്ത്യന്‍  ഫെലോഷിപ്പ്  സുവിശേഷ യോഗം വിജയകരമായി സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക