Image

വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടി ന്യൂയോര്‍ക്കിലേക്ക്

Published on 01 October, 2019
വിദഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടി ന്യൂയോര്‍ക്കിലേക്ക്
തിരുവനന്തപുരം: വിദഗ്ദ്ധ പരിശോധനയ്ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ന്യൂയോര്‍ക്കിലേക്ക് തിരിച്ചു. കുറേ നാളായി ശബ്ദം പുറത്തുവരാത്ത തരത്തില്‍ തൊണ്ടയിലുണ്ടായിരുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ച് പരിശോധിക്കുന്നതിനാണ് യാത്ര. പരിശോധനയ്ക്കുശേഷം ചികിത്സ ആവശ്യമായി വരികയാണെങ്കില്‍ അത് പൂര്‍ത്തിയാകുന്നതു വരെ ന്യൂയോര്‍ക്കില്‍ തുടരും. തിങ്കളാഴ്ച വൈകിട്ടാണ് ഉമ്മന്‍ചാണ്ടി യാത്ര തിരിച്ചത്. ദുബായില്‍ ചെന്ന ശേഷം അവിടെയുള്ള മകള്‍ അച്ചുവുമൊത്താണ് യാത്ര. മകന്‍ ചാണ്ടി ഉമ്മനും ഒപ്പമുണ്ട്.

വിദഗ്ദ്ധ പരിശോധനകള്‍ക്കായി ഏഴുദിവസം വേണ്ടിവരുമെന്നാണ് സൂചന. തൊണ്ടയിലെ ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഇവിടെ രണ്ടു ആശുപത്രികളില്‍ പരിശോധന നടത്തിയിരുന്നു. രണ്ടിടത്തുനിന്നും വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്. അതേ തുടര്‍ന്നാണ് അമേരിക്കയില്‍ വിദഗ്ദ്ധ പരിശോധന നടത്താമെന്ന് തീരുമാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക