Image

കിങ്സ്റ്റണ്‍ പ്രയര്‍ ഫെലോഷിപ്പിന്റെ ഒന്നാം വാര്‍ഷികവും ഹിന്ദി സംഗീത സന്ധ്യയും ഒക്ടോബര്‍ 13 ന്

സാം പടിഞ്ഞാറേക്കര Published on 01 October, 2019
കിങ്സ്റ്റണ്‍ പ്രയര്‍ ഫെലോഷിപ്പിന്റെ ഒന്നാം വാര്‍ഷികവും ഹിന്ദി സംഗീത സന്ധ്യയും ഒക്ടോബര്‍ 13 ന്
കിങ്സ്റ്റണ്‍ (ഒന്റാരിയോ ): കാനഡ സ്പിരിച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കിങ്സ്റ്റണ്‍ പ്രയര്‍ ഫെലോഷിപ്പിന്റെ ഒന്നാം വാര്‍ഷികവും സംഗീത സന്ധ്യയും ഒക്ടോബര്‍ 13 ഞായറാഴ്ച വൈകിട്ട്  5:30  ന്  കിങ്സ്റ്റണ്‍ ഗോസ്പല്‍ ടെംപിളില്‍ വെച്ച് നടത്തപ്പെടും. കിങ്സ്റ്റണ്‍ ഗോസ്പല്‍ ടെംപിള്‍ സീനിയര്‍ പാസ്റ്റര്‍ ഫിലിപ്പ് കാരോള്‍ മീറ്റിംഗ് ഉത്ഘാടനം നിര്‍വഹിക്കും.

കിങ്സ്റ്റണ്‍ പ്രയര്‍ ഫെലോഷിപ്പിന്റെ ഒന്നാം വാര്‍ഷികത്തിന്റെ പ്രധാന ആകര്‍ഷണം  ഹിന്ദി സംഗീത സന്ധ്യയാണ്. കൂടാതെ യുവജനങ്ങള്‍ ചെയ്യുന്ന കോറിയോഗ്രാഫി, ലഘു നാടകം തുടങ്ങിയവയും ഒന്നാം വാര്‍ഷികത്തിന് മാറ്റ് കൂട്ടുന്നു.

കിങ്സ്റ്റണിലെ പ്രഥമ മലയാളീ ക്രിസ്തിയ കൂട്ടായ്മയാണ് കിങ്സ്റ്റണ്‍ പ്രയര്‍ ഫെലോഷിപ്പ്. എല്ലാ ഞായറാഴ്ചയും വൈകിട്ട് 5:30 നാണു ആരാധന നടക്കുന്നത്. കിങ്സ്റ്റണ്‍ പ്രയര്‍ ഫെല്ലോഷിപ്പ് പാസ്റ്റര്‍ ലിവിങ് സാം മീറ്റിംഗിന് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്കും സൗജന്യ പാസ്സിനും ബന്ധപ്പെടുക.  ഡേവിഡ് വര്‍ഗീസ് 647 5295685, ആന്‍സി ജോസ്  6132171522, ലിനു ജോണ്‍ 6137701877.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക