Image

ഘനഗംഭീരമായ ശബ്ദത്തില്‍ മധു ഷോട്ടിന് റെഡിയാ എന്ന് ചോദിക്കുമ്ബോള്‍ വിറച്ചു പോകുമായിരുന്നു

Published on 01 October, 2019
ഘനഗംഭീരമായ ശബ്ദത്തില്‍ മധു ഷോട്ടിന് റെഡിയാ എന്ന് ചോദിക്കുമ്ബോള്‍ വിറച്ചു പോകുമായിരുന്നു

റ്റയാള്‍ പട്ടാളം, യോദ്ധ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നായികയാണ് മധുബാല. മമ്മൂട്ടി നായകനായ അഴകനിലൂടെയായിരുന്നു താരം സിനിമയിലെത്തിയതെങ്കിലും റോജ എന്ന മണിരത്‌നത്തിന്റെ ചിത്രമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്.


വിവാഹത്തിന് ശേഷം അഭിനയരംഗത്തു നിന്ന് ഇടവേളയെടുത്ത മധു ഇന്ന് സിനിമയില്‍ സജീവമാണ്. ഇപ്പോഴിതാ സിനിമയില്‍ എത്തിപ്പെട്ടതിനെക്കുറിച്ച്‌ മനസ്സു തുറക്കുകയാണ് താരം.


'എന്റെ പിതാവ് രഘുനാഥ് നാല് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. കലാപാരമ്ബര്യമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു അപ്പ എന്നോട് പറഞ്ഞത്. അങ്ങനെ ശാസ്ത്രത്തില്‍ ബിരുദം നേടിയതിന് ശേഷമാണ് സിനിമയിലെത്തിയത്. ആദ്യ ചിത്രം അഴകനായിരുന്നു, മമ്മൂട്ടിയ്ക്കൊപ്പം. എനിക്കന്ന് അദ്ദേഹത്തെ പേടിയായിരുന്നു. അധികം സംസാരിക്കുകയില്ല. ഘനഗംഭീരമായ ശബ്ദത്തില്‍ മധു ഷോട്ടിന് റെഡിയാ എന്ന് ചോദിക്കുമ്ബോള്‍ തന്നെ വിറച്ചു പോകുമായിരുന്നു. എന്നാല്‍ ഷൂട്ടിങ് തീര്‍ന്നപ്പോള്‍ എന്റെ പേടി മാറി. പുറമെ മാത്രം ഗൗരവം കാണിക്കുന്ന വ്യക്തിയായിരുന്നു മമ്മൂട്ടി സാര്‍. പിന്നീട് മമ്മൂട്ടി സാറിനൊപ്പം നീലഗിരി എന്ന ചിത്രം കൂടി ചെയ്തു.


മോഹന്‍ലാലിനൊപ്പം അഭിനയിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നു. അദ്ദേഹം നന്നായി തമാശ പറയുന്ന പ്രകൃതമായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് ഒട്ടും പേടി തോന്നിയില്ല. മുകേഷിനൊപ്പം ഒറ്റയാള്‍ പട്ടാളം ചെയ്യുമ്ബോഴും അങ്ങനെയായിരുന്നുവെന്നും മധുബാല പറയുന്നു'.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക