Image

ഡിട്രോയിറ്റ് കേരള ക്ലബ് വര്‍ണാഭമായി ഓണം ആഘോഷിച്ചു

അലന്‍ ചെന്നിത്തല Published on 30 September, 2019
ഡിട്രോയിറ്റ് കേരള ക്ലബ് വര്‍ണാഭമായി ഓണം ആഘോഷിച്ചു
ഡിട്രോയിറ്റ്: മിഷിഗണിലെ ആദ്യ മലയാളി സംഘടനയായ കേരളാ ക്ലബിന്റെ ഓണാഘോഷം 'ഓണമേഘങ്ങള്‍' സീഹോം ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വര്‍ണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ മുഖ്യാതിഥിയായി ഓണസന്ദേശം നല്‍കി. ഫൊക്കാന കണ്‍വന്‍ഷന്‍ പേട്രന്‍ പോള്‍ കറുകപ്പള്ളില്‍ കേരള ക്ലബിന്റെ മുഖപത്രമായ കേരളൈറ്റ് മാസികയുടെ ഓണം വിശേഷാല്‍പതിപ്പ് ചീഫ് എഡിറ്റര്‍ ബിന്ദു പണിക്കര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.

കേരളത്തനിമയാര്‍ന്ന ഓണസദ്യയോടെ ആരംഭിച്ച ഓണാഘോഷത്തില്‍ മിഷിഗണിലെ മികച്ച കലാകാരന്മാരും കലാകാരികളും പങ്കെടുത്ത നൃത്തവും സംഗീതവും അരങ്ങേറി. സുനില്‍ പൈങ്ങോള്‍ സ്‌പോണ്‍സര്‍ ചെയ്ത 'ഇന്ത്യന്‍ രാഗാ' എന്ന പരിപാടി മികച്ച നിലവാരം പുലര്‍ത്തി. ഒരു നവ ആവിഷ്കാരത്തിലൂടെ മാവേലിയെ അവതരിപ്പിച്ചത് നവ്യാനുഭവമായിരുന്നു.

കേരള ക്ലബ് അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിര, ചെണ്ടമേളം, ഫാഷന്‍ഷോ എന്നിവ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. കേരള ക്ലബിന്റെ ഓണാഘോഷം വന്‍ വിജയമാക്കിത്തീര്‍ത്ത ഏവരോടും കേരള ക്ലബ് ഭാരവാഹികള്‍ നന്ദി പറഞ്ഞു. 

ഡിട്രോയിറ്റ് കേരള ക്ലബ് വര്‍ണാഭമായി ഓണം ആഘോഷിച്ചു
ഡിട്രോയിറ്റ് കേരള ക്ലബ് വര്‍ണാഭമായി ഓണം ആഘോഷിച്ചു
ഡിട്രോയിറ്റ് കേരള ക്ലബ് വര്‍ണാഭമായി ഓണം ആഘോഷിച്ചു
ഡിട്രോയിറ്റ് കേരള ക്ലബ് വര്‍ണാഭമായി ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക