Image

പാരീസ് ഫാഷന്‍ വീക്കില്‍ കിടിലന്‍ ലുക്കിലെത്തി ഐശ്വര്യ റായ്

Published on 29 September, 2019
പാരീസ് ഫാഷന്‍ വീക്കില്‍ കിടിലന്‍ ലുക്കിലെത്തി ഐശ്വര്യ റായ്

പാരീസ് ഫാഷന്‍ വീക്കില്‍ കിടിലന്‍ ലുക്കിലെത്തി ആരാധകരെ കൈയ്യിലെടുത്തിരിക്കുകയാണ് നടി ഐശ്വര്യ റായ്. റാംപുകളില്‍ എന്നും വ്യത്യസ്തതകളുമായി എത്താറുള്ള താരം ഇത്തവണയും പതിവ് തെറ്റിക്കാതെയാണ് എത്തിയത്. പര്‍പ്പിള്‍ നിറത്തില്‍ ഫ്‌ലോറല്‍ പ്രിന്റുകളോടും ട്രെയ്‌നോടും കൂടിയ വസ്ത്രമണിഞ്ഞാണ് ഐശ്വര്യ ഫാഷന്‍ വീക്കിനെത്തിയത്.


കടും ചുവപ്പ് ലിപ്സ്റ്റിക്കും പര്‍പ്പിള്‍ സ്‌മോക്കി ഐ മെയ്ക്കപ്പും താരത്തിന് കൂടുതല്‍ മാറ്റുനല്‍കി. മകള്‍ ആരാധ്യയ്‌ക്കൊപ്പമാണ് താരം പാരീസ് ഫാഷന്‍ വീക്കിനെത്തിയത്. പാരീസില്‍ നിന്ന് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക