Image

ധിക്കാരികള്‍ (കവിത: അനീഷ് ചാക്കോ)

Published on 27 September, 2019
ധിക്കാരികള്‍ (കവിത: അനീഷ് ചാക്കോ)
നല്ല നല്ല വാക്കുകള്‍ കൊരുത്തെടുത്ത്
മനോഹരമായി കവിത രചിക്കണം
കവിതകള്‍ക്കും പാരമ്പര്യം വേണം
ശുദ്ധ രക്തത്തില്‍ എഴുതപ്പെടണം
വാക്കുകള്‍ക്ക് തോരണമിട്ട് ശബദങ്ങളെ
അലങ്കാര വൃത്തമാക്കണം
ഗൂഢമായ ശ്യംഗാരങ്ങള്‍ വാക്കുകളില്‍
പൊതിഞ്ഞ് വച്ച് ...
ഇടക്ക് കടക്കണ്ണിട്ട് വായനക്കാരെ നൊക്കി വാക്കുകള്‍ അവരുടെ ചൂണ്ടില്‍ മൂളിക്കണം
അതിന്
മനോഹരമായ പൂക്കള്‍ ...
പ്രണയാതുരമായ ഓര്‍മമകള്‍..
കാറ്റില്‍ പാറി പറക്കുന്ന സ്‌െ്രെതണത
മീഴി നീട്ടിയെഴുതിയ കണ്ണുകള്‍
പിന്‍ കഴുത്ത് .. നിതംബം
മഴതുള്ളി.. ചുണ്ട് ..
എന്നിങ്ങനെയൊക്കെ എഴുതണം..
ഞാനാവട്ടെ
പ.... മ...
ഇങ്ങനെ സഭ്യമല്ലാത്തത് എന്നവര്‍ പറഞ്ഞ
അക്ഷരങ്ങള്‍ ചേര്‍ത്താണ് കവിത രചിച്ചത്..
'ഋ' ന്റെ ചുണ്ടില്‍ ചായം തേക്കാതെയും
'ധ' യുടെ നീളം കൂട്ടാതെയും
പല്ലുന്തിയ അക്ഷരങ്ങളില്‍ സത്യങ്ങള്‍
പച്ചക്ക് എഴുതി വെച്ചു
അവരെന്റെ
കവിതയെ പഞ്ഞിക്കിട്ടത് ട്ട ട്ട ട്ട
ട്ടയില്‍ വരികളവസാനിക്കാത്തതും
അവള്‍ അര സ്കര്‍ട്ടിലിത്തിരി മേനി പ്രദര്‍ശിപ്പിച്ചതും മാത്രം കൊണ്ടല്ല ..
കടലാസിലേക്ക് കുതിച്ച് ചാടിയ
മഷിതുള്ളികള്‍ക്ക് ജീവിതത്തിന്റെ
നാറ്റമുള്ളതു കൊണ്ടും.
സത്യം പഴുത്ത് അക്ഷരങ്ങളായി ഒലിച്ചിറങ്ങിയ എഴുത്തായതും കൊണ്ടാണ് ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക