Image

മകന്‍ വേദാന്ത് ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയതിന്റെ സന്തോഷം പങ്കുവെച്ച്‌ നടന്‍ മാധവന്‍

Published on 26 September, 2019
മകന്‍ വേദാന്ത് ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയതിന്റെ സന്തോഷം പങ്കുവെച്ച്‌ നടന്‍ മാധവന്‍

തമിഴകത്തില്‍ ഒത്തിരി ആരാധകര്‍ ഉള്ള നടനാണ് മാധവന്‍. താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ നടന്റെ മകന്‍ വേദാന്ത് ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയ സന്തോഷം ആരാധകരെ അറിയിച്ചിരിക്കുകയാണ് മാധവന്‍. മകന്റെയും മറ്റ് ടീം അംഗങ്ങളുടെയും ഫോട്ടോയും മാധവന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.


ഏഷ്യന്‍ ഏജ് ഗ്രൂപ്പ് ചാമ്ബ്യന്‍ ഷിപ്പിലാണ് വേദാന്ത് വെളളി മെഡല്‍ നേടിയത്. 4ഃ100ാ ഫ്രീ സ്‌റ്റൈലിലാണ് വേദാന്തും ടീമും മെഡല്‍ നേടിയത്. ആദ്യമായാണ് വേദാന്ത് ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടുന്നത്.

ദൈവത്തിന്റെ അനുഗ്രഹം.. വേദാന്ത് ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ആദ്യമായി മെഡല്‍ നേടി- മാധവന്‍ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി എഴുതി.


അതേസമയം ശാസ്ത്രജ്ഞന്‍ നമ്ബി നാരായണന്റെ ജീവിതകഥ പറയുന്ന ദ റോക്കട്രി: ദ നമ്ബി ഇഫക്റ്റ് ആണ് മാധവന്‍ നായകനായി ഒരുങ്ങുന്ന പുതിയ ചിത്രം. നമ്ബി നാരായണന്‍ ആയാണ് മാധവന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ആനന്ദ് മഹാദേവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാധവന്‍ സഹസംവിധായകനായി ചിത്രത്തിന്റെ അണിയറയിലുമുണ്ടാകും. തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് ചിത്രം പ്രദര്‍ശനത്തിലെത്തിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക