Image

ആന്‍ഡ്രിയാസിനൊപ്പമുളള ആദ്യത്തെ ഔട്ടിങ്! കുഞ്ഞിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച്‌ എമി ജാക്‌സണ്‍

Published on 26 September, 2019
 ആന്‍ഡ്രിയാസിനൊപ്പമുളള ആദ്യത്തെ ഔട്ടിങ്! കുഞ്ഞിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച്‌ എമി ജാക്‌സണ്‍

തന്റെ ആദ്യത്തെ കുഞ്ഞ് ജനിച്ചതായി എമി ജാക്‌സണ്‍ അറിയിച്ചത് രണ്ട് ദിവസം മുന്‍പായിരുന്നു. ആന്‍ഡ്രിയാസ് എന്നായിരുന്നു കുഞ്ഞിന് പേരിട്ടത്. കുഞ്ഞിനും പ്രതിശുത വരന്‍ ജോര്‍ജ്ജിനോടൊപ്പവുമുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അമ്മയായ വിവരം നടി അറിയിച്ചത്. 


ആന്‍ഡ്രിയാസിനൊപ്പമുളള പുതിയ ചിത്രങ്ങളും ആരാധകര്‍ക്കായി നടി പങ്കുവെച്ചിരുന്നു. കുഞ്ഞിനൊപ്പമുളള ആദ്യ ഔട്ടിംഗ് എന്ന് പറഞ്ഞാണ് എമി ജാക്‌സണ്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിരിക്കുന്നത്.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ മാസത്തിലായിരുന്നു കുഞ്ഞ് ജനിക്കാന്‍ പോവുന്ന വിവരം നടി വെളിപ്പെടുത്തിയത്. കാമുകനുമായുളള എമി ജാക്‌സണിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. ഗര്‍ഭിണിയായ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി സോഷ്യല്‍ മീഡിയയിലാണ് സജീവമായത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക