Image

കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published on 08 May, 2012
കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തൃശൂര് ‍: കേരള സംഗീത നാടക അക്കാദമി 17 കലാ ആചാര്യന്‍മാര്‍ക്ക് ഗുരുപൂജ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി, വൈസ് ചെയര്‍മാന്‍ ടി.എം.അബ്രഹാം, സെക്രട്ടറി ഡോ. പി.വി.കൃഷ്ണന്‍നായര്‍ എന്നിവര്‍ പത്രസമ്മേളനത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

വി. പരമേശ്വരന്‍നായര്‍, എന്‍.എന്‍.ഇളയത്, എ.കെ.പുതുശേരി, കെ.വല്ലി ടീച്ചര്‍, ഡോ. രാജന്‍ നായര്‍ (നാടകം), സണ്ണി രാജ് (നാടക സംഗീതം), പി.അച്യുതന്‍നായര്‍ (തകില്‍), സദനം ദിവാകര മാരാര്‍ (സോപാന സംഗീതം), കോതച്ചിറ ശേഖരന്‍നായര്‍ (ഇലത്താളം), കോഴിക്കോട് ശിവരാമകൃഷ്ണന്‍ (തബല), വി. മൈഥിലി (ഭരതനാട്യം), കെ.ശിവരാമകൃഷ്ണ അയ്യര്‍ (ഫ്്‌ളൂട്ട്), ഗംഗാധരന്‍ നായര്‍ (ബുള്‍ ബുള്‍), ഡോ. അംബികാത്മജന്‍ നായര്‍ (നാടക നടന്‍), എ.കെ.സുരേന്ദ്ര ബാബു (നാടക നടനും സംവിധായകനും), ആര്യനാട് ഗൗതമന്‍ (കഥാപ്രസംഗം), ചേര്‍ത്തല ശശികുമാര്‍ (കഥാപ്രസംഗം) എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക