Image

ടൊവിനോ ചിത്രം 'എടക്കാട് ബറ്റാലിയന്‍ 06 ' : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 25 September, 2019
ടൊവിനോ ചിത്രം 'എടക്കാട് ബറ്റാലിയന്‍ 06 ' : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ടൊവിനോ തോമസിന്റെ പുതിയ ചിത്രം 'എടക്കാട് ബറ്റാലിയന്‍ 06' ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം പി ബാലചന്ദ്രന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06.


റൂബി ഫിലിംസിന്റെ ബാനറില്‍ ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സ്വപ്‌നേഷ് കെ നായരാണ്.


സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. തീവണ്ടി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോയും സംയുക്തയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക