color N canvas ന്റെ ബാനെറില്‍ "ഇതളറിയാതെ" ടീം ഒരുക്കുന്ന " പലനാള്‍ കള്ളന്‍ " youtube ഇല്‍ റിലീസ് ചെയ്തു .
ഇതളറിയാതെ എന്ന musical Album നു ശേഷം color N canvas സിനു വേണ്ടി
കിരണ്‍ ബാബു കരാലില്‍ സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് " പലനാള്‍ കള്ളന്‍
". കഥ , തിരകഥ , സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് ജെയ്സണ്‍ ജോസഫ്
ആണ് . Cinematography യും , Editing ഉം നിര്‍വഹിച്ചിരിക്കുന്നത്
ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ കിരണ് ബാബു കരാലില്‍ തന്നെയാണ് .
സാജന്‍ സെബാസ്റ്റ്യന്‍ നായകന്‍ ആകുന്ന ചിത്രത്തില്‍ സിജു ജോസഫ് ,
ദിവ്യ ജിബോഷ് , ബിബിന്‍ ഉല്ലാസ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം
ചെയ്തിരിക്കുന്നു. ഇവര്‍ക്ക് പുറമെ വിദേശികള്‍ അടക്കം മറ്റു അനേകം പേര്‍
വിവിധ വേഷങ്ങളില്‍ ചിത്രത്തില്‍ വന്നു പോകുന്നു.
പ്രവാസി മലയാളിയുടെ ജീവിതത്തിന്റെ നയെര്‍കാഴ്ച എന്ന പതിവ് ശൈലിയില്‍
നിന്നും മാറി ഒരു സാധാരണ മലയാളിയുടെ കഥ പറയാന്‍ ശ്രമിക്കുകയാണ്
പൂര്‍ണമായും അയര്‍ലണ്ടില്‍ ചിത്രികരിചിരിക്കുന്ന " പലനാള്‍ കള്ളന്‍ " .