Image

ഹൂസ്റ്റൺ റാന്നി അസോസിയേഷൻന്റെ ഓണാഘോഷപരിപാടികൾ പ്രൗഢഗംഭീരമായി.

പി.പി.ചെറിയാൻ. Published on 20 September, 2019
ഹൂസ്റ്റൺ റാന്നി അസോസിയേഷൻന്റെ ഓണാഘോഷപരിപാടികൾ പ്രൗഢഗംഭീരമായി.
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്‌ആർഎ) ഈ വർഷത്തെ ഓണാഘോഷപരിപാടികൾ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി മാറി. 

സെപ്തംബർ 14നു ശനിയാഴ്ച ഉച്ചയ്ക്ക് 12 നു ആരംഭിച്ച ആഘോഷ പരിപാടികൾ  3 മണി വരെ നീണ്ടു നിന്നു. സ്റ്റാഫോർഡിലുള്ള സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട ആഘോഷ പരിപാടികൾ ഹൂസ്റ്റണിലെ പ്രമുഖ ഗായകനായ  അനിൽ ജനാർദ്ദനന്റെ പ്രാർത്ഥനാഗാനത്തോടു കൂടി ആരംഭിച്ചു. 

പ്രസിഡന്റ് ജീമോൻ റാന്നി അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് വിശിഷ്ഠാതിഥികളും ഭാരവാഹികളും ജോസഫ് കണയത്ത് (സണ്ണി - എംഐഎച്ച് റിയൽറ്റി) ജോൺ ഡബ്ല്യൂ.വർഗീസ് (പ്രോംപ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ്) എന്നിവരും ചേർന്ന് നിലവിളക്കു കൊളുത്തി. 

മുഖ്യാതിഥി ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്‌ മുഖ്യ ഓണ സന്ദേശം നൽകി. തുടർന്ന് സെന്റ് ജെയിംസ് ക്നാനായ ചർച്ച് വികാരിയും റാന്നിയനുമായ റവ. ഫാ. എബ്രഹാം സഖറിയ (ജെക്കു അച്ചൻ), പ്രമുഖ മാധ്യമപ്രവർത്തകൻ ബ്ലെസ്സൺ ഹൂസ്റ്റൺ,  സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യം ജെയിംസ് കൂടൽ, എച്ച്‌ആർഎ ട്രഷറർ റോയ് തോമസ് എന്നിവർ ഓണാശംസകൾ നേർന്നു.ഓണം കൺവീനർ ബിനു സഖറിയ സ്വാഗതവും സെക്രട്ടറി ജിൻസ് മാത്യു കിഴക്കേതിൽ നന്ദിയും 
ആശംസിച്ചു.

തുടർന്ന് വർണപ്പകിട്ടാർന്ന കലാപരിപാടികൾ കൊണ്ട് ആഘോഷം പൊടിപൂരമായി മാറി. ഹൂസ്റ്റൺ ഉപാസന കലാകേന്ദ്രത്തിലെ അനീഷ രാജേഷ് ടീച്ചറിന്റെ ശിക്ഷണത്തിൽ കലാകേന്ദ്രത്തിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ നൃത്തങ്ങൾ വർണാഭവും നയനാന്ദകരമായിരുന്നു. ഹൂസ്റ്റണിലെ പ്രശസ്ത ഗായകരും റാന്നിയുടെ ചങ്കുകളുമായ ഷിജു വർഗീസ്, മീരാ സാക്, റോഷി സി. മാലത്ത്, മെവിൻ ജോൺ, റോണി ബി. തോപ്പിൽ തുടങ്ങിയവർ അടിപൊളി ഗാനങ്ങളുമായി വേദി കയ്യിലെടുത്തു. ജെയ്സൺ ചെറിയാൻ റാന്നി ഓണം ഓർമ്മകൾ പങ്കിട്ടു. 

മാവേലി എഴുന്നെള്ളത്തിന്റെ ഭാഗമായി ജേക്കബ് കുരുവിളയുടെ നേതൃത്വത്തിൽ റാന്നിക്കാരായ ചെറുപ്പക്കാർ ചെണ്ടയിൽ താളം പിടിച്ചപ്പോൾ, ചെണ്ടമേളത്തിലും തനതായ കഴിവുകൾ റാന്നിക്കാർക്കു  ഉണ്ടെന്നു തെളിയിച്ച ആഘോഷമായി മാറി ഹൂസ്റ്റണിലെ റാന്നി ഓണം. ജൈജു കുരുവിള, ജെയ്സൺ, ഷിജു തച്ചനാലിൽ, ഷിജു വര്ഗീസ്, ആകാശ്, ബിനു സഖറിയ, സജി ഇലഞ്ഞിക്കൽ, ബാലു സഖറിയ എന്നിവരായിരുന്നു ചെണ്ടക്കൊഴുപ്പു നൽകിയവർ.  

'സൂപ്പർ മാവേലി' യായി ഹൂസ്റ്റൺ നിവാസികൾക്ക്  സുപരിചിതനായ റെനി കവലയിൽ ആയിരുന്നു റാന്നി ഓണത്തിന്റെ മാവേലി. മാവേലിയുടെ സന്ദേശവും  കാലത്തിനനുസരിച്ചു പ്രസക്തമായിരുന്നു.  

തുടർന്ന് നടന്ന 'റാന്നി മന്നൻ' 'റാന്നി മങ്ക' മത്സരം ആവേശകരമായിരുന്നു. കേരളത്തനിമയാർന്ന വസ്ത്രങ്ങൾ അണിഞ്ഞു വന്ന നിരവധി ദമ്പതികളിൽ നിന്ന് വിജയികളെ നറുക്കിട്ടെടുക്കുകയിരുന്നു. സംഘടനയുടെ പ്രസിഡണ്ടും പ്രമുഖ  മാധ്യമപ്രവർത്തകനുമായ ജീമോൻ റാന്നി, 'റാന്നി മന്നനാ'യും ജിനി മാത്യു  'റാന്നി മങ്ക'യായും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ജെക്കു അച്ചൻ ട്രോഫികൾ  നൽകി.          

ബാലു സക്കറിയ, ജിജി ബാലു എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ 'അത്തപ്പൂക്കളം' വർണവിസ്മയം ഒരുക്കി. 

അനിൽ ജനാർദ്ദനൻ എംസി യായി പരിപാടികൾ ആദ്യാവസാനം നിയന്ത്രിച്ചു. 

ജോൺ.സി.ശാമുവേൽ, മാത്യൂസ് ചാണ്ടപ്പിള്ള, ഷീല ചാണ്ടപ്പിള്ള, അനിൽ വർഗീസ്, പ്രേമ്ന, റീന എബ്രഹാം, വിനോദ് ചെറിയാൻ, സി.ജി. ഡാനിയേൽ, സന്ദീപ് തേവർവെലിൽ, ഷീജ ജോസ്, ആഷാ ആഷാ റോയ്,ഏബ്രഹാം ജോസഫ് (ജോസ്), ബിജു സഖറിയ ( സൗണ്ട്സ്) ജെഫിൻ രാജു (വീഡിയോ ആൻഡ് ഫോട്ടോഗ്രാഫി) തുടങ്ങിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

ഡെലിഷ്യസ് കേരള കിച്ചൻ ഒരുക്കിയ വിഭവസമൃദ്ധമായ ഓണ സദ്യക്ക് ശേഷം 3 മണിക്ക് ആഘോഷ പരിപാടികൾ അവസാനിച്ചു.

ഹൂസ്റ്റൺ റാന്നി അസോസിയേഷൻന്റെ ഓണാഘോഷപരിപാടികൾ പ്രൗഢഗംഭീരമായി. ഹൂസ്റ്റൺ റാന്നി അസോസിയേഷൻന്റെ ഓണാഘോഷപരിപാടികൾ പ്രൗഢഗംഭീരമായി. ഹൂസ്റ്റൺ റാന്നി അസോസിയേഷൻന്റെ ഓണാഘോഷപരിപാടികൾ പ്രൗഢഗംഭീരമായി. ഹൂസ്റ്റൺ റാന്നി അസോസിയേഷൻന്റെ ഓണാഘോഷപരിപാടികൾ പ്രൗഢഗംഭീരമായി. ഹൂസ്റ്റൺ റാന്നി അസോസിയേഷൻന്റെ ഓണാഘോഷപരിപാടികൾ പ്രൗഢഗംഭീരമായി. ഹൂസ്റ്റൺ റാന്നി അസോസിയേഷൻന്റെ ഓണാഘോഷപരിപാടികൾ പ്രൗഢഗംഭീരമായി. ഹൂസ്റ്റൺ റാന്നി അസോസിയേഷൻന്റെ ഓണാഘോഷപരിപാടികൾ പ്രൗഢഗംഭീരമായി. ഹൂസ്റ്റൺ റാന്നി അസോസിയേഷൻന്റെ ഓണാഘോഷപരിപാടികൾ പ്രൗഢഗംഭീരമായി. ഹൂസ്റ്റൺ റാന്നി അസോസിയേഷൻന്റെ ഓണാഘോഷപരിപാടികൾ പ്രൗഢഗംഭീരമായി. ഹൂസ്റ്റൺ റാന്നി അസോസിയേഷൻന്റെ ഓണാഘോഷപരിപാടികൾ പ്രൗഢഗംഭീരമായി. ഹൂസ്റ്റൺ റാന്നി അസോസിയേഷൻന്റെ ഓണാഘോഷപരിപാടികൾ പ്രൗഢഗംഭീരമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക