Image

മലയാളി ആയി മാറിയ മഹാബലി (നിശാന്ത് നായര്‍)

Published on 19 September, 2019
മലയാളി ആയി മാറിയ മഹാബലി (നിശാന്ത് നായര്‍)
ഞാന്‍ ഒരു കഥ പറയാം... പറയട്ടെ??

നമസ്‌തെ ! നാരായണ ! നമസ്‌തേ  നരകാരേ !
നമസ്‌തേ മുരഹര ! മധുകൈടഭാരതേ !
നമസ്‌തേ ഹൃഷീകേശ ! നമസ്‌തേ ഭക്തപ്രിയ!
നമസ്‌തെ സമസ്‌തേശ ! നമസ്‌തേ നമോസ്തു തേ !
ഇങ്ങനെ വിരിഞ്ചമുഖാദികള്‍ വാഴ്ത്തുന്നേരം
ചിങ്ങമാസത്തില്‍ ശുക്ലപക്ഷദ്വാദശിതിഥ്ധൗ 
വന്നാരുമിച്ച വിഷന്വര്‍ക്ഷാഭിചില കാലേ ദിനേ
ശൊന്നതേ ദിനമദ്ധ്യേ  പുരുഷോദയേ ശുഭേ

ഇത് കഥ മഹാഭാഗവതത്തില്‍ നിന്നാണ്.. നര്‍മദ നദിയുടെ തീരത്ത്.. അതായത് ഇപ്പോഴത്തെ ഗുജറാത്ത്  ഇരിക്കുന്ന സ്ഥലം. അവിടെ ദാന ധര്‍മ്മിഷ്ടനായ ഒരു ചക്രവര്‍ത്തി ഉണ്ടായിരുന്നു... എല്ലാം കൊണ്ട് സ്വര്‍ഗ്ഗതുല്യമായ ഒരു രാജ്യം അദ്ദേഹം ഭരിച്ചിരുന്നു... അദ്ദേഹത്തിന്റെ പേര് മഹാരാജാവ് ബലി. അങ്ങനെ ഇരിക്കെ ബലിക്ക് ഒരു ആഗ്രഹം.. ദേവലോകവും  കൂടി യുദ്ധം ചെയ്തു പിടിച്ചാലോ? ഇന്ദ്രനെ പരാജയപ്പെടുത്തിയാല്‍ ദേവലോകത്തിന്റെ ഭരണം കൂടി തന്റെ കീഴില്‍ ആവും... മഹാബലി യെ സമ്പന്ധിച്ചിടത്തോളം അത്ര വലിയ ഒരു കാര്യം ആയിരുന്നില്ല അത്.
വിവരം അറിഞ്ഞ  ദേവലോകം ഭരിച്ചിരുന്ന 
ഇന്ദ്രന്‍ പേടിച്ചു ഓടി ചെന്ന് വിഷ്ണു ഭഗവാനോട് പറഞ്ഞു.. ഭഗവാനെ സഹായിക്കണം... മഹാബലിയുമായി ഒരു യുദ്ധത്തില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റില്ല... അല്ലാതെ അദ്ദേഹത്തിനെ ഒന്ന് ഒതുക്കി തരണം. മഹാവിഷ്ണു പ്രശ്‌നത്തില്‍ ഇടപെട്ടു... വേഷ പ്രച്ഛനാവാന്‍ പണ്ടേ മിടുക്കന്‍ ആയ മഹാവിഷ്ണു ഒരു ബ്രാഹ്മണ ബാലന്റെ വേഷത്തില്‍ മഹാബലിയുടെ അടുത്ത് എത്തി. യുദ്ധത്തിന് മുമ്പ് ഒരു മഹായാഗം നടത്തികൊണ്ട് ഇരുന്ന മഹാബലിയുടെ മുമ്പില്‍ എത്തി തനിക്ക് തപസ്സനിഷ്ഠിക്കാന്‍ 3  അടി മണ്ണ് തരണം എന്ന് ആവശ്യപ്പെടുന്നു..ദേവലോകം പിടിച്ചടക്കാന്‍ ഇരിക്കുന്ന ബലിക്കാനോ 3 അടി മണ്ണ് ഒരു പ്രശ്‌നം.  അതിനെന്താ അങ്ങേക്ക് ഇഷ്ട്ടമുള്ള പ്രദേശത്ത് 3 അടി മണ്ണെടുത്തോളൂ എന്ന് മഹാബലി. ആകാശ മുട്ടേ വളര്‍ന്ന വാമനന്‍ 2 അടി അളന്നപ്പോള്‍ തന്നെ ഭൂമിയും ആകാശവും തീര്‍ന്നെന്നും, അടുത്ത കാല്‍ വെയ്ക്കാന്‍ സ്വന്തം ശിരസ്സ് നമിച്ചു കൊടുക്കേണ്ടി വന്നു മഹാബലിക്ക്. പക്ഷെ മഹാബലിയെ ചവുട്ടി താഴ്ത്തി ഒന്നും ഇല്ല.. നാട് കടത്തി.... "സുതലം" എന്നാരു പ്രദേശത്തേക്കാണ് മാറ്റി താമസിപ്പിച്ചത്... ആണ്ടില്‍ ഒരു തവണ വന്ന് തന്റെ പ്രജകളെ കണ്ടിട്ട് പോവാന്‍ അനുവാദവും കൊടുത്തു..

ശ്രാവണ മാസത്തില്‍ നോര്‍ത്ത് ഇന്ത്യയില്‍ അതിനോട് അനുബന്ധിച്ചു ആഘോഷങ്ങള്‍ നടക്കാറുണ്ട്. പല വിഭാഗങ്ങളും തങ്ങളുടെ രീതിയില്‍ അത് ആഘോഷിക്കുന്നു...
ഗുജറാത്തില്‍ നവരാത്രി, ബംഗാളികള്‍ കന്യാ സംക്രാന്തി ആയും, മണിപ്പൂരില്‍ ഹെര്‍ക്കു ഹിങ്കോണ്ടബ, കര്‍ണാടകത്തില്‍  ദസറ തുടങ്ങി ഇന്ത്യയുടെ നാനാ ഭാഗത്തും ആഘോഷിക്കുന്നത് പോലെ തന്നെ കേരളത്തില്‍ അത് ഓണം ആയിട്ട് ആഘോഷിക്കുന്നു... ഇതാണ് ഓണംത്തിന്റെ ഐതിഹം. സത്യത്തില്‍ മഹാബലി മലയാളി അല്ല എന്നതാണ് സത്യം .. ഒരു പക്ഷെ മഹാബലിയുടെ രാജ്യം  മഹാരാജ്യം. ഇന്ത്യ ഒട്ടാകെ വ്യാപിച്ചു കിടന്നിരിക്കാം. 

നോര്‍ത്ത് ഇന്ത്യയിലെ അപേക്ഷിച്ചു കേരളത്തില്‍ വാമന പ്രതിഷ്ട്ടകള്‍ നന്നേ കുറവാണ് എന്ന് കൂടി ഈ അവസരത്തില്‍ പറയട്ടേ .. ഐതിഹ്യമാണിതൊക്കെ .. ശാസ്ത്രീയമായ തെളിവുകള്‍ ഇല്ല എന്ന് തന്നെ പറയാം. സാധാരണ വിഷ്ണു ഭഗവാന്റെ അവതാരങ്ങള്‍ അപേക്ഷിച്ചു ഒരു "നിഗ്രഹത്തിന് " വേണ്ടി വന്നതല്ല വാമനാവതാരം എന്നുള്ളതും എല്ലാവരും മനസ്സിലാക്കണം. കാരണം മഹാബലി അത്ര മോശം ഒരു വ്യക്തി ആയിരുന്നില്ല. ഓണം ആഘോഷിക്കുന്ന ഈ അവസരത്തില്‍ മലയാളികള്‍ ഓര്‍ക്കുക... മഹാബലി ഉണ്ടെങ്കിലേ വാമനന്‍ ഉള്ളൂ ... നമ്മള്‍ക്ക് രണ്ടാളും വേണം. 

മറ്റൊന്ന് ആരോഗ്യദൃഢഗാത്രന്‍ ആയിരുന്നു മഹാബലി... അല്ലാതെ കുടവയറും ഓല കുടയും ഒന്നും ഉണ്ടായിരുന്നില്ല. അത് ഏതോ മലയാളിയുടെ ഭാവനയില്‍ വിരിഞ്ഞ മഹാബലി രൂപം ആണ്.  ഏവര്‍ക്കും ഓണം ആശംസകള്‍   !

മലയാളി ആയി മാറിയ മഹാബലി (നിശാന്ത് നായര്‍)
Join WhatsApp News
കഥയോട് എന്തിനു യുദ്ധം 2019-09-20 22:15:56
കഥയിൽ ചോദ്യമില്ല. ഇതൊരു കഥ മാത്രം. അതിൽ യുക്തി ഉണ്ടാക്കി പൊളിറ്റിക്കലി  കറക്ട് ആക്കാനുള്ള ആർ.ആർ.എസ തത്രപ്പാട് കുറെ നാളായി തുടങ്ങിയിട്ട്.
കഥയോട് എന്തിനു യുദ്ധം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക