Image

നാഗനൃത്തത്തിനിടെ യുവാവിന്‌ തറയില്‍ തലയിടിച്ച്‌ ദാരുണാന്ത്യം

Published on 15 September, 2019
നാഗനൃത്തത്തിനിടെ യുവാവിന്‌ തറയില്‍ തലയിടിച്ച്‌ ദാരുണാന്ത്യം
ഭോപ്പാല്‍: നാഗനൃത്തത്തിനിടെ തല നിലത്തിടിച്ച്‌ ചാടാന്‍ ശ്രമിച്ച യുവാവിന്‌ തറയില്‍ തലയിടിച്ച്‌ ദാരുണാന്ത്യം. മധ്യപ്രദേശിലെ സിയോനി സ്വദേശി ഗുരുചരണ്‍ താക്കൂറാ(32)ണ്‌ നൃത്തത്തിനിടെ ദാരുണമായി മരിച്ചത്‌. 

ഗണേശ വിഗ്രഹ നിമഞ്‌ജനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷപരിപാടിക്കിടെ ശനിയാഴ്‌ചയായിരുന്നു ദുരന്തം.

നാഗനൃത്തത്തില്‍ ഗ്രാമവാസികളെല്ലാം പങ്കെടുത്തിരുന്നു. ഇതിനിടെ സാരി ധരിച്ചെത്തിയ ഒരു യുവാവ്‌ നൃത്തം ചെയ്യാന്‍ തുടങ്ങി. ഇതോടെ തന്റെ തൂവാല ഉപയോഗിച്ച്‌ ഗുരുചരണും നൃത്തം ചെയ്‌തു തുടങ്ങി. 

മറ്റുള്ളവര്‍ പിന്തുണച്ചതോടെ നൃത്തത്തിന്റെ ചുവടിലും മാറ്റം വന്നു. ആദ്യം തലനിലത്തുകുത്തി ചാടിയ ഗുരുചരണ്‍ തൊട്ടുപിന്നാലെ വീണ്ടും സമാനരീതിയില്‍ ചാടാനുള്ള ശ്രമത്തിനിടെ തല നിലത്തിടിക്കുകയായിരുന്നു.


ഇതോടെ ബോധരഹിതനായി കിടന്ന ഗുരുചരണിനെ സുഹൃത്തുക്കള്‍ തട്ടിയുണര്‍ത്തി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അപകടമുണ്ടായ ഉടന്‍തന്നെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന്‌ പോലീസെത്തിയാണ്‌ മൃതദേഹം ആശുപത്രിയിലേക്ക്‌ മാറ്റിയത്‌.

അടുത്തിടെ ഒരു വാഹനാപകടത്തില്‍ ഗുരുചരണിന്‌ തലയ്‌ക്ക്‌ ഗുരുതരമായി പരിക്കേറ്റിരുന്നതായി പിതാവ്‌ പറഞ്ഞു. ചികിത്സയ്‌ക്കുശേഷം അടുത്തിടെയാണ്‌ പൂര്‍ണമായും പരിക്ക്‌ ഭേദമായതെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ വ്യക്തമാക്കി.

 അതേസമയം, സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന്‌ പോലീസും അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക