കുവൈറ്റ്: പ്രവാസികള്‍ക്ക് വലിയൊരു ആശ്വാസമായി വിസ പുതുക്കുനതിനു ഓണ്‍ലൈന്‍
സര്‍വീസ് ആരംഭിക്കുവാന്‍ തീരുമാനിച്ചതായി ലേബര്‍ സോഷ്യല്‍ മന്ത്രാലയത്തിലെ
ഓട്ടോമേഷന്‍ സിസ്റ്റം ഡയറക്ടര്‍ അബ്ദുല്‍ ഹക്കീം അല്‍ ശഹബാന്‍
അറിയിച്ചു.
വിസ പുതുക്കുന്ന സമയത്ത് അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ച്
കാലങ്ങളായി പരാതികള്‍ നിലനില്‍ക്കുകയായിരുന്നു. തുടക്കത്തില്‍ രാജ്യത്തെ പ്രധാന
കമ്പനികള്‍ വഴിയുള്ള വിസകള്‍ ആയിരിക്കും മാറ്റുക . രാജ്യത്തു ആദ്യമായി
എത്തുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് കൊടുക്കുന്നതും, വാണിജ്യ
ആവശ്യത്തിനായുള്ള വിസയില്‍ എത്തുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റിലേക്ക്
മാറുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പെടുത്താന്‍
ആഗ്രഹിക്കുനതായും അദ്ദേഹം വെളിപ്പെടുത്തി . ലേബര്‍ സോഷ്യല്‍ മന്ത്രി അഹ്മദ് അല്‍
രാജബിന്റെ പ്രത്യക താല്പര്യമാണ് ഇത്തരം ഒരു സംവിധാനത്തിന് തുടക്കം കുറിക്കാന്‍
സാധിച്ചതെന്നും , രാജ്യത്ത് അധിവസിക്കുന്ന പ്രവാസികള്‍ക്കും, തൊഴില്‍ ദായകര്‍ക്കും
വലിയ സഹായമായിരിക്കും ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.