Image

കോര്‍ക്കിലെ മലയാളി വിദ്യാര്‍ഥിനികള്‍ക്ക്‌ അവാര്‍ഡ്‌ ലഭിച്ചു

രാജന്‍ വി. Published on 07 May, 2012
കോര്‍ക്കിലെ മലയാളി വിദ്യാര്‍ഥിനികള്‍ക്ക്‌ അവാര്‍ഡ്‌ ലഭിച്ചു
കോര്‍ക്ക്‌: ടൈറ്റാനിക്‌ ദുരന്തത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചു, അയര്‍ലണ്‌ടിലെ കോര്‍ക്ക്‌ ഹെറിറ്റേജ്‌ ഹിസ്റ്ററി കൗണ്‍സില്‍ സംഘടിപ്പിച്ച, ടൈറ്റാനിക്‌ മോഡല്‍ ആന്‍ഡ്‌ ഇന്‍ഫോര്‍മേഷന്‍
എന്ന വിഷയത്തെ അധികരിച്ച്‌ നടത്തിയ പ്രൊജക്‌റ്റില്‍ കോര്‍ക്ക്‌ സിറ്റി കേന്ദ്രീകരിച്ചു നടത്തിയ, ജൂനിയര്‍ സര്‍ട്ട്‌ കാറ്റഗറി വിഭാഗത്തില്‍, ഒന്നാം സമ്മാനം മലയാളി വിദ്യാര്‍ഥിനികള്‍ക്ക്‌ ലഭിച്ചു.

നിരവധി ഐറിഷ്‌ വിദ്യാര്‍ഥികളെ പിന്‍തള്ളിയാണ്‌, മലയാളി വിദ്യാര്‍ത്ഥിനികള്‍ ഈ അപൂര്‍വ വിജയം കൈവരിച്ചത്‌. കോര്‍ക്ക്‌ മൗണ്‌ട്‌ മേര്‍സി കോളേജ്‌ വിദ്യാര്‍ഥികളായ സീന തോമസ്‌, ഷീന തോമസ്‌, ലിയ വര്‍ഗീസ്‌ എന്നിവരാണ്‌ സമ്മാനര്‍ഹര്‍ ആയത്‌. വിജയികള്‍ക്ക്‌ കോര്‍ക്ക്‌ ഡെപ്യൂട്ടി ലോര്‍ഡ്‌ മേയര്‍ അവാര്‍ഡ്‌ ദാനം നിര്‍വഹിച്ചു.
കോര്‍ക്കിലെ മലയാളി വിദ്യാര്‍ഥിനികള്‍ക്ക്‌ അവാര്‍ഡ്‌ ലഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക