Image

കൊളോണില്‍ തിരുവോണമഹോല്‍സവം 14 ന്

Published on 12 September, 2019
കൊളോണില്‍ തിരുവോണമഹോല്‍സവം 14 ന്


കൊളോണ്‍:മലയാളി മനസില്‍ കനകസ്മൃതികളുണര്‍ത്തുന്ന തിരുവോണം കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി രണ്ടാം തലമുറയെയും ജര്‍മന്‍ സുഹൃത്തുക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ആഘോഷിക്കുന്നു.

കൊളോണ്‍, വെസ്ലിങ് സെന്റ് ഗെര്‍മാനൂസ് ദേവാലയ ഓഡിറ്റോറിയത്തില്‍ (ബോണര്‍ സ്ട്രാസെ 1, 50389,) സെപ്റ്റംബര്‍ 14 ന് (ശനി) വൈകുന്നേരം 5 ന് (പ്രവേശനം നാലര മുതല്‍) പരിപാടികള്‍ ആരംഭിക്കും.

തിരുവാതിരകളി, മാവേലിമന്നന് വരവേല്‍പ്പ്, ശാസ്ത്രീയ നൃത്തങ്ങള്‍, നാടോടിനൃത്തങ്ങള്‍, സംഘനൃത്തങ്ങള്‍ തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം, തംബോലയും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

മൂന്നര പതിറ്റാണ്ടു പിന്നിട്ട സമാജത്തിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ കൊളോണ്‍ പൊക്കാല്‍ (ട്രോഫി) ചീട്ടുകളി മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്കുള്ള ട്രോഫികളും ജര്‍മന്‍ പ്രവാസി കര്‍ഷകശ്രീ അവാര്‍ഡ് ജേതാക്കള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ജോസ് പുതുശേരി അറിയിച്ചു.

റോസമ്മ, ജെയിംസ് കാര്യാമഠം, മോളി, ജോര്‍ജ് കോട്ടേക്കുടി , നിര്‍മ്മല ഫെര്‍ണാണ്ടസ് എന്നിവരാണ് ജര്‍മന്‍ പ്രവാസി കര്‍ഷകശ്രീ അവാര്‍ഡ് ജേതാക്കള്‍.

ശനിയാഴ്ചയുടെ സായാഹ്നത്തില്‍ സാധിക്കുന്ന എല്ലാവരും കേരളീയ വേഷമണിഞ്ഞ് ആഘോഷത്തില്‍ പങ്കുചേരുവാന്‍ കേരള സമാജം സ്‌നേഹപൂര്‍വം ക്ഷണിച്ചു.

വിവരങ്ങള്‍ക്ക്: ജോസ് പുതുശേരി (പ്രസിഡന്റ്) 02232 34444, ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി) 0221 5904183,ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍) 0221 6808400, പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്) 02403 35108, ജോസ് കുന്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി) 02232 962366, അലക്‌സ് കള്ളിക്കാടന്‍ (സ്‌പോര്‍ട്‌സ് സെക്രട്ടറി  0176 44428571, ജോസ് നെടുങ്ങാട്ട് 02236 45048(ജോയിന്റ് സെക്രട്ടറി), ഹോട്ട്‌ലൈന്‍  0176 56434579, 0173 2609098.01774600227.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക