Image

ഓണക്കാലത്ത്​ മദ്യലഹരിക്ക്​ വേണ്ടി മലയാളി െചലവഴിച്ചത്​ 487 കോടി രൂപ

Published on 12 September, 2019
ഓണക്കാലത്ത്​ മദ്യലഹരിക്ക്​ വേണ്ടി മലയാളി െചലവഴിച്ചത്​ 487 കോടി രൂപ

കോഴിക്കോട്​: ഉത്സവകാലം പലപ്പോഴും ബിവറേജസ്​ ഔട്ട്​ലറ്റുകള്‍ക്കും ഉത്സവമാവാറുണ്ട്​. ഇത്തവണയും ആ പതിവ്​ മലയാളികള്‍ തെറ്റിച്ചില്ല. ഓണക്കാലത്ത്​ എട്ട്​ ദിവസത്തേക്ക്​ മാത്രം മലയാളി മദ്യത്തിന്​ വേണ്ടിചെലവഴിച്ചത്​ 487 കോടി രൂപയാണ്​.


കഴിഞ്ഞ ഓണക്കാല​ത്ത്​ 457 കോടിയുടെ മദ്യമായിരുന്നു വിറ്റുപോയത്​.​ 30കോടി രൂപയുടെ അധിക മദ്യം മലയാളികള്‍ ഇത്തവണ അകത്താക്കിയിട്ടുണ്ട്​. ഉത്രാട ദിനത്തില്‍ മാത്രം 90.32 കോടി രുപയുടെ മദ്യമാണ്​ വിറ്റുപോയത്​.


ഉത്രാട ദിനത്തിലെ മദ്യവില്‍പനയില്‍ ഇത്തവണയും ഇരിങ്ങാലക്കുട ബിവറേജസ്​ ഔട്ട്​ലറ്റ്​ തന്നെയാണ്​ മുന്‍പന്തിയില്‍. അതേസമയം കഴിഞ്ഞ വര്‍ഷത്തെ വില്‍പനയുമായി താരതമ്യം ചെയ്യുമ്ബോള്‍ 21,56000രൂപയുടെ കുറവ്​ വന്നിട്ടുണ്ട്​. കഴിഞ്ഞ തവണ ഒരു കോടി 22ലക്ഷം രൂപയുടെ മദ്യം വിറ്റ​പ്പോള്‍ ഇത്തവണ അത്​ ഒരു​ കോടി 44000 ആയി കുറഞ്ഞിട്ടുണ്ട്​.


കഴിഞ്ഞ പ്രളയകാലത്ത്​ 60ഓളം ബിവറേജസ്​ ഔട്ട്​ലറ്റുകള്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്​ അടച്ചിട്ടതിനാല്‍ വില്‍പനയില്‍ ചെറിയ ഇടിവ്​ സംഭവിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക