Image

ഡി കെ ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ട്രേറ്റ്‌ ചോദ്യം ചെയ്‌തു

Published on 12 September, 2019
ഡി കെ ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ട്രേറ്റ്‌ ചോദ്യം ചെയ്‌തു
ഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡി കെ ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ട്രേറ്റ്‌ ചോദ്യം ചെയ്‌തു. ബംഗളൂരുവില്‍ താമസിക്കുന്ന ഐശ്വര്യയെ എന്‍ഫോഴ്‌സ്‌മെന്‍റ്‌ ചോദ്യം ചെയ്യലിനായി ദില്ലിയിലേക്ക്‌ വിളിച്ച്‌ വരുത്തുകയായിരുന്നു.

2013ല്‍ ഒരു കോടി രൂപ ആസ്‌തിയുണ്ടായിരുന്ന ഐശ്വര്യയുടെ സമ്‌ബത്ത്‌ 2018 ആയപ്പോഴേക്കും 100 കോടിയായി ഉയര്‍ന്നെന്നാണ്‌ എന്‍ഫോഴ്‌സ്‌മെന്‍റ്‌ കണ്ടെത്തല്‍ ഇത്‌ എങ്ങനെ എന്നതിലാണ്‌ അന്വേഷണം നടത്തുന്നത്‌.

അച്ഛനും മകളും തമ്മിലുള്ള പണമിടപാടുകളില്‍ കള്ളപ്പണം വെളുപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും എന്‍ഫോഴ്‌സ്‌മെന്‍റ്‌ സംശയമുന്നയിക്കുന്നു. 

ഐശ്വര്യയും അച്ഛന്‍ ശിവകുമാറും 2017 ജൂലൈയില്‍ സിംഗപ്പൂര്‍ സന്ദര്‍ശനത്തില്‍ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലാണ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക